ഓണം ബോണസ് വിതരണം ചെയ്തു

    അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണം ബോണസ് വിതരണം ചെയ്തു. 12000 രൂപയാണ് ബോണസായി നൽകിയത്.കഴിഞ്ഞ സാമ്പത്തീക വർഷം ഓണത്തിന് 10000 രൂപയാണ് ബോണസ് നൽകിയത് ഇത്തവണ 2000 രൂപ വർദ്ദിപ്പിച്ച് 12000 രൂപയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി CK ഹഫ്സത്ത് ബോണസ് വിതരണോൽഘാടനം നിർവ്വഹിച്ചു. ജെസ്സി ജോർജ്, TB സെനു, അബ്ദുൾ ജലീൽ, V V രാജൻ, ഫിലോമിന VEO ,ഹെൽത്ത്…

    Read More

      പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

      മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം എസ് മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.   ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ട്…

      Read More

        വയനാടിന് അഭിമാന നിമിഷം; സർക്കാരിന്റെ കരുതലിന് നന്ദി :കെ.റഫീഖ്

        കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചതിന് സർക്കാരിന് നന്ദിയർപ്പിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.ഈ വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ക്ലാസ്സ് ആരംഭിക്കുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആരോഗ്യമേഖലയിൽ വയനാടിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇതിന് വേണ്ടി സകല പ്രതിസന്ധിധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഓ ആർ കേളുവിനും മുൻകൈയെടുത്ത അധികൃതർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.  

        Read More

          കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ 

          കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ജില്ലാ ടാസ്ക് ഫോഴ്സ്, ജില്ലാ ക്ഷയരോഗ നിവാരണ ബോർഡ്, എച്ച് ഐ വി എയ്ഡ്സ് ഇന്റർ സെക്ടറൽ യോഗങ്ങൾ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.   കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പുതുതായി ആവിർഭവിക്കുന്നതും പുനരാവിർഭവിക്കുന്നതുമായ രോഗങ്ങൾ, അന്തരീക്ഷ മലിനീകരണം, കാർബൺ ന്യൂട്രൽ സ്ഥാപനങ്ങളിലേക്കുള്ള പരിവർത്തനം എന്നീ വിഷയങ്ങളിൽ വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ…

          Read More

            വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു

            മാനന്തവാടി. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസിൽ എരുമത്തരുവ് ) സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ സെക്രട്ടറി ടി സന്തോഷ് കുമാർ അധ്യക്ഷത വഹി ച്ചു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വിജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായഎ മുരളീധരൻ. ടിപി. ഗോപിനാഥ്. മാനികാവ് ഉണ്ണികൃഷ്ണൻ. മാനികാവ് ബാലകൃഷ്ണൻ…

            Read More

              പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണം: മുസ്ലിം ലീഗ്

              തരുവണ: നിരന്തരം വയനാട് ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരമായി പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി യോഗം ഉൽഘാടനം ചെയ്തു.ആവശ്യത്തിന് ചികിത്സ സൗകര്യം പോലും ലഭിക്കാതെ നിരവധി ജീവനുകളാണ് ചുരം തടസ്സം മൂലം പൊലിയുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.കുറഞ്ഞ കിലോമീറ്റർ മാത്രം നവീകരിച്ചാൽ ചു രമില്ലാതെ എളുപ്പത്തിൽ കോഴിക്കോടുമായി ബന്ധപ്പെടാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി.സെക്രെട്ടറി മോയി…

              Read More

                പൂഴിത്തോട് ബദല്‍പാത ഉടന്‍ യാഥാര്‍ഥ്യമാക്കണം: എസ്.ഡി.പി.ഐ

                  കല്‍പ്പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പ്പറ്റയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കാവുന്ന തുരങ്കപാത, നിലവിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. പൂഴിത്തോട് ബദല്‍ പാത സംബന്ധിച്ച്…

                Read More

                  ഇ.യു .ഡി.ആർ: കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ: വിപണിയെ സാരമായി ബാധിച്ചേക്കും

                  കൽപ്പറ്റ: ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ്റെ പുതിയ നിലപാട് കാപ്പി കർഷകർക്ക് വിനയാകുന്നു. വനനശീകരണം നടത്തിയിട്ടില്ലന്ന് കർഷകർ സത്യവാങ് മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നത്. നിർദ്ദേശം പാലിച്ചില്ലങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും.’രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ആഗോളതലത്തിൽ കാലാവസ്ഥവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരെയുള്ള നയത്തിൻ്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ അഥവാ ഇ.യു ഡി. ആർ. നടപ്പാക്കുന്നത്. ഒട്ടേറെ വർഷങ്ങളുടെ ചർച്ചകൾക്കൊടുവിൽ…

                  Read More

                    കേരളത്തിൽ വീണ്ടും മഴ കനക്കും; നാളെ വയനാട് ഉൾപ്പടെ ആറു ജില്ലകളിൽ മഞ്ഞ അലർട്ട്

                    തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (03/09/2025) തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ (04/09/2025) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ…

                    Read More

                      ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

                      കൽപറ്റ:ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവൻഷനും മെംബർഷിപ് വിതരണവും നടത്തി. മീനങ്ങാടി കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി സേവ്യർ ,അഭിലാൽ ,ശ്യാം ,റിയാസ്, നൗഷാദ് ,ശശി ശ്രീരാഗം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ അസോസിയേഷൻ പ്രവർത്തകരെ ആദരിച്ചു. ജില്ലാ കൺവൻഷനോടനുബന്ധിച്ച് വ്യത്യസ്തമായ പൂക്കളം…

                      Read More