തൊണ്ടർനാട് പഞ്ചായത്തിലെ കോടികളുടെ അഴിമതി: പ്രസിഡന്റ് ഉടൻ രാജിവെക്കണം: സി.കെ അബു.

കോറോം:തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ധാർമികത മാനിച്ചു ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി സി.കെ അബു. തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക രേഖപ്പെടുത്തിയും മെറ്റീരിയൽ വർക്കുകളുടെ പേരിലും വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു വീടിൻ്റെ മുഴുവൻ പണിയും…

Read More

ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു

സുൽത്താൻ ബത്തേരി: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയും ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും ചേർന്ന് സമ്മാനിച്ചു. പുരോസ്ഥിര ഫൌണ്ടേഷൻ അധ്യക്ഷൻ അഡ്വ.തങ്കച്ചൻ ആമുഖ പ്രസംഗം നടത്തി. ഭരണ ഗുണനിലവാരവും നീതിബോധവും പുലർത്തുന്ന ജനപ്രതിനിധികൾക്ക് അർഹമായ…

Read More

ശിഹാബ് തങ്ങൾ അനുസ്മരണവും ഓക്സിജൻ കോൺസേട്രറ്റർ കൈമാറ്റവും നടത്തി.

ചുണ്ട മുക്ക് 2 /4 ആസ്ഥാനമായി പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹ ദലി ശിഹാബ് തങ്ങൾ കനിവ് റിലി ഫ് സെറ്ററിന് അവറാൻ നൗഫലിന്റെ സ്മരാണാ ർതം കുടുംബം നൽകിയ ഓക്സിജൻ കോൺസൺ ട്രേറ്റർ അവറാൻ അബ്ദുറഹ്മാൻ കനിവ് ഭാരവാഹികൾക്ക് കൈമാറി ചടങ്ങിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു KT അഷ്റഫ് ആദ്ധ്യക്ഷത വഹിച്ച .അസറുദ്ദീൻ കല്ലായ് സ്വാഗത ആശംസിച്ചു….

Read More

വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും…

Read More

നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ മാതൃകകളുടെയും പരീക്ഷണങ്ങളുടെയും പിന്തുണയോടെ വിനിമയം ചെയ്യാൻ ലാബ് സൗകര്യം പ്രയോജനപ്പെടും. ഉപകരണങ്ങൾ, അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവയും ലാബിൽ…

Read More

സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോഫിനാൻസ് വായ്പ വിതരണോദ്ഘാടനം ചെയ്തു.

സംസ്ഥാന വനിത വികസന കോർപ്പറേഷൻ വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെയും വ്യക്തിഗത വായ്പ അനുവദിച്ചതിൻ്റെയും വിതരണോദ്ഘാടനം വൈത്തിരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കോർപ്പറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. 49 കടുംബശ്രീ ഗ്രൂപ്പുകളിലെ 300 അംഗങ്ങൾക്കായി 2,84,30,000 രൂപയുടെ വായ്പയും വ്യക്തിഗത സ്വയം തൊഴിൽ വായ്പയിൽ 50 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുന്നത്. വായ്പ തുക ഉപയോഗിച്ച്‌ ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ്…

Read More

സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച

  കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ഓഗസ്ത് 11 ( തിങ്കളാഴ്ച ) രാവിലെ 10.30ന് സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില നൽകുക, കർഷക പെൻഷൻ കുടിശ്ശിഖ തീർത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറക്കുകയും ചെയ്യുക,…

Read More

കാട്ടേരിക്കുന്ന് പാലം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

തലപ്പുഴ: സംരക്ഷണ ഭിത്തിയും പില്ലറും തകർന്ന് അപകടാവസ്ഥയിലായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 5,10 വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചു കൊണ്ടിരുന്നതും തലപ്പുഴ-44 ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കാട്ടേരിക്കുന്ന് പാലം പുതുക്കി പണിയാൻ ആവശ്യമായ അടിയന്തരഇടപെടലുകൾ നടത്തുന്നതിന് വേണ്ടി പ്രദേശത്തുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടൗണിലും എത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ് വന്നെത്തിയിട്ടുള്ളതെന്നും യുദ്ധകാല…

Read More

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തി

കല്‍പറ്റ: കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനായി 2019-ല്‍ ദ്വയാംഗ കമ്മിഷനും 2022-ല്‍ രാജേന്ദ്രന്‍ നായര്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് പെന്‍ഷന്‍പരിഷ്‌കരിക്കാനും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ഡി.എ പുന: സ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും വകുപ്പ് സെക്രട്ടറിയും സര്‍ക്കാറും തയ്യാറാവാത്ത സാഹചര്യത്തില്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സി. എം. പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍…

Read More

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് തടസമില്ല.തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More