വൈഭവ് പി പ്രദീപിന് ജില്ലാ ഡിവിഷൻ ഗ്രാമാദരം നൽകി.

വെള്ളമുണ്ട:വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ ( ഐ. എസ്.ആർ. ഒ) സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് പി പ്രദീപിന് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദര പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി അനുമോദിച്ചു….

Read More

തൊഴിലുറപ്പ് പദ്ധതി : ഓരോ പഞ്ചായത്തിൽ നിന്നും 100 ദിനം പൂർത്തിയാക്കിയവരെ ആദരിച്ചു

കൽപ്പറ്റ: ഗ്രാമപഞ്ചായത്തുകൾ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും ഈ വർഷത്തെ പ്രവർത്തനത്തിനുള്ള ആസൂത്രണ രേഖ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ഗ്രാമപഞ്ചായത്തിൽ നിന്നും 100 ദിനം പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ പൗരനെ ചടങ്ങിൽ ആദരിച്ചു. മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജീവനക്കാർക്ക് കലക്ടറുടെ പ്രശംസ പത്രം ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, എഡിഎം കെ ദേവകി, തൊഴിലുറപ്പ് പദ്ധതി ജോയിൻറ് പ്രോഗ്രാം കോഡിനേറ്റർ പി സി മജീദ്, തദ്ദേശസ്വയംഭരണ…

Read More

എൻ്റെ കേരളം പ്രദർശന മേളയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കും: മന്ത്രി ഒ ആർ കേളു

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കൽപ്പറ്റ എസ്. കെ. എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒൻപത്വർഷമായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും വികസന മുന്നേറ്റവും ലോകത്തിന് മുന്നിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത് . 85 ഓളം ഡിപ്പാർട്ട്മെൻ്റുകളുടെ വികസന കാഴ്ചപ്പാടും പദ്ധതികളും വിവിധ…

Read More

സ്വർണ്ണവില 75,000 ത്തിലേക്ക്, ഒറ്റയടിക്ക് വർദ്ധിച്ചത് 2200 രൂപ

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തു ടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വർ ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ പവൻ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 275 രൂപയാണ് വർ ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഉടൻ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്‌ധർ പറയുന്നത്.

Read More

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.

കൽപ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ 2024-25 വർഷം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബി. പി.ഒ. ഷിജി പി. പി,ജോയിൻറ് ബി.ഡി.ഒ.അഷറഫ്.കെ.തുടങ്ങിയവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ.പി.സി. പി.സി മജീദ്,എ. ഡി. എം. ദേവകി,എൽ.എസ് ജി.ഡി.ജോയിൻറ് ഡയറക്ടർ വിമൽരാജ്,തദ്ദേശഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, എൻ.ആർ.ഇ. ജി ജീവനക്കാർ…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ്…

Read More

വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന ചടങ്ങിൽ…

Read More

ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു

മേപ്പാടി : പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള നടത്തിയത്. നൂറോളം ഫുട്ബോൾ കളിക്കാർ ഇതിൽ പങ്കാളികളായി. മന്നൻസ് FC നത്തംകുനി യും ഡൈനാമോസ് FCപള്ളിക്കവലയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 1-0 എന്ന ഗോൾ അടിസ്ഥാനത്തിൽ *ഡൈനാമോസ് പള്ളിക്കവല വിജയ കിരീടം ചൂടി.* വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയൽ ട്രോഫിയും , റ്റീന ജിജോ മന്നൻസ് സ്പോൺസർ ചെയ്യുന്ന…

Read More

കാട്ടു പന്നികുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്

മൂപൈനാട് : പാടിവയൽ മക്കാം പരിസരത്തായിരുന്നു സംഭവം പന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം നെടുമ്പാല സ്വദേശി മനാഫ് മേനോത്തിനാണ് പരിക്കേറ്റത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

വയനാട് മെഡിക്കല്‍ കോളജ് സായാഹ്ന ഒ.പി നിര്‍ത്തലാക്കിയിട്ട് ഒരു മാസം

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്.അത്യാഹിത വാർഡിന് മുമ്ബില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്ബില്‍ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിൻസിപ്പലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.

Read More