മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി ചലച്ചിത്രതാരം അബു സലിം പ്രഖ്യാപിച്ചു.

മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്,വയനാട് ജില്ലാ വിമുക്തി മിഷൻ,കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തണ്ടർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് & സയൻസ് കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി പ്രഖ്യാപിച്ചു.പ്രശസ്ത ചലച്ചിത്രതാരവും ബോഡിബിൽഡറുമായ അബു സലിം ചടങ്ങിൽ കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസ് ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി കോളേജ് കവാടത്തിന് സമീപം സ്ഥാപിച്ച ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപന ബോർഡിന്റെ അനാച്ഛാദനം അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്…

Read More

മാനന്തവാടി മേരിമാതാ കോളജില്‍ ഹയര്‍ സെക്കന്‍ഡറി ഐടി ഫെസ്റ്റ് നടത്തി

മാനന്തവാടി: മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ഐടി ഫെസ്റ്റില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ രണ്ടും ഹില്‍ ബ്ലൂംസ് സ്്കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. 13 വിദ്യാലയങ്ങളില്‍നിന്നു 130 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ ഐടി ക്വിസ്, ഇമേജ് പ്രോംപ്റ്റിംഗ്, കോഡിംഗ്, സ്‌പോട്ട് ഡാന്‍സ്, ഹാര്‍ഡ്‌വേര്‍ ഐഡന്റിഫിക്കേഷന്‍, ഫേസ് പെയിന്റിംഗ്,…

Read More

പൊതുജനാരോഗ്യ സംരക്ഷണത്തിന് സംയോജിത ഇടപെടലുകൾ ഒരുക്കാൻ ആരോഗ്യവകുപ്പ്

പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ വകുപ്പുകളുടെയും സന്നദ്ധ- സാമൂഹിക സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി. ക്ഷയരോഗ നിവാരണം, എച്ച്ഐവി എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി. ജില്ലാ…

Read More

വനിതാ ജ്വാല 2K26: തൊണ്ടർനാട് പഞ്ചായത്ത്‌ തല ഉദ്ഘാടനം സംഘടിപ്പിച്ചു

വെള്ളിലാടി: തൊണ്ടർനാട് പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ജ്വാല 2k26 എന്ന പേരിൽ ശാഖ ശാക്തീകരണ കൺവെൻഷൻ വെള്ളിലാടിയിൽ സംഘടിപ്പിച്ചു. വനിതാ ലീഗ് പ്രസിഡന്റ് റഷീദയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി കേളോത്ത് അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലീം അസ്ഹരി, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആമിന സത്താർ, യൂത്ത്‌ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്…

Read More

ചീങ്ങേരി പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി

കുമ്പളേരി: ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ പെരുന്നാളാഘോഷിക്കുന്നതിന് സ്വാഗത സംഘം സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബർ 26 ന് കാരാംകൊല്ലി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പന്തൽക്കാൽ പ്രയാണം ഇടവകയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി പള്ളിയിൽ എത്തിച്ചേർന്ന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാവും. തുടർന്ന് സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട്…

Read More

ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കും: പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഗ്രാമങ്ങളും ജനവാസമേഖലകളും ഉൾപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണെന്നും, കോൺഗ്രസ് ഈ വിഷയത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി. കൽപ്പറ്റയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. പദ്ധതിയിൽ നിരവധി ജനവാസമേഖലകൾ ഉൾപ്പെടുന്നുണ്ടെന്ന വിവരമാണ് നിലവിൽ പുറത്തുവരുന്നത്. ഇക്കാര്യം സംസ്ഥാന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളുമായി…

Read More

പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ ഡിവൈഎഫ്ഐ മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടുപ്പിച്ചു

പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ ഡിവൈഎഫ്ഐ മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടുപ്പിച്ചു. വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയിൽ അയക്കൽ ക്യാമ്പയിൻ തൃശ്ശിലേരി വില്ലേജ് കേന്ദ്രമായ കാട്ടിക്കുളത്ത് വെച്ച് സംഘടിപ്പിച്ചു.പരിപാടി ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് ജോയിൻ സെക്രട്ടറി ശ്രീജിത്ത്‌ കെ.കെ,തൃശ്ശിലേരി മേഖല സെക്രട്ടറി…

Read More

ഇഎസ്എ കരട് വിജ്ഞാപനം: പ്രിയങ്ക ഗാന്ധി എംപിക്കെതിരെ ബാനറുകളുമായി ഡിവൈഎഫ്ഐ

പടിഞ്ഞാറത്തറ: വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ബാനറുകളുമായി ഡിവൈഎഫ്ഐ. പ്രിയങ്ക ഗാന്ധി താമസിക്കുന്ന പടിഞ്ഞാറത്തറയിലെ ഹോട്ടലിന് സമീപമാണ് ഡിവൈഎഫ്ഐ തരിയോട് യൂണിറ്റ് ബാനറുകൾ സ്ഥാപിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെയും ജനങ്ങളുടെ ജീവനോപാധികളുടെയും സംരക്ഷണത്തിനായി എംപി അടിയന്തരമായി ഇടപെടണമെന്നാണ് ബാനറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

മുത്തങ്ങ സമര പോരാളി ബൊമ്മി അമ്മ നിര്യാതയായി

മുത്തങ്ങ സമര പോരാളി ബൊമ്മി അമ്മ നിര്യാതയായി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വനത്തില്‍ നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത പ്രായംചെന്ന ഗോത്രവനിത ചീരാല്‍ മുരിക്കിലാടി ബെട്ടകുറുമ ഊരിലെ ബൊമ്മി അമ്മ(102)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വലിയമാരന്‍. മകള്‍: മാരി. മരുമകന്‍: സോമന്‍. കൊച്ചുമക്കള്‍: സുരേഷ്, ബിന്ദു, ബാബു, മിനി, ശ്രീജ, ഉഷ. ഓഗസ്റ്റ് ഒമ്പതിന് ഗോത്രമഹാസഭ ബത്തേരിയില്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തത് ബൊമ്മി അമ്മയാണ്. മുത്തങ്ങ സമരഭൂമിയിലെ തിക്താനുഭവങ്ങള്‍ അന്ന് അവര്‍ പങ്കുവച്ചിരുന്നു. മുരിക്കലാടി ഊരിലെ…

Read More

ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം

ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം. വയനാട് ജില്ലാ സ്കൂൾ ഗെയിംസ് ജൂഡോ മത്‌സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ലീൻ മറിയത്തിന് സ്വർണം കൽപറ്റ എച്ച് ഐ എം യു.പി ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്

Read More