മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു,മൂന്ന് പേരുടെ നില ഗുരുതരം

    മലപ്പുറം]മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.   കോഴിക്കോട് -തൃശൂർ ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കാറിന് മേലേക്ക് മറിയുകയായിരുന്നു.   രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ കോട്ടപ്പുറത്തെയും വളാഞ്ചേരിയിലെയും ആശുപത്രിയൽ പ്രവേശിപ്പിച്ചു.   ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി സ്‌തംഭിച്ചിട്ടുണ്ട്.

    Read More

      ഇസ്സത്തുൽ ഇസ്ലാം സംഘം, കമ്പളക്കാട് അൻസാരിയ മദ്രസ്സ മീലാദ് 2026 സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

      കമ്പളക്കാട്: അൻസാരിയ മദ്രസ്സ മീലാദ് 2026 വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. വിവിധ ദിവസങ്ങളിലായി ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 2026 ഓഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന മീലാദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.   പരിപാടികൾ:   ഓഗസ്റ്റ് 21 (വെള്ളി): പതാക ഉയർത്തൽ, വയോജന സംഗമം, കുടുംബ സംഗമം.   ഓഗസ്റ്റ് 22 (ശനി): പെൺകുട്ടികളുടെ പരിപാടികൾ, ഗ്രാജുവേറ്റ് മീറ്റ്….

      Read More

        പ്രൈമറി തലത്തിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി

        പനമരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പനമരം ഹയർ…

        Read More

          “വയനാട് സുരക്ഷിതമാണ്” ക്യാമ്പയിൻ ആഗസ്റ്റ് 1ന്

          പടിഞ്ഞാറത്തറ: ജില്ലയിൽ വല്ലപ്പോഴും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല സുരക്ഷിതമല്ലെന്നും , ഇവിടെ വികസന പ്രവർത്തനങ്ങൾ പാടില്ലായെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്ന കപട പരിസ്ഥിതി വാദികളേയും, തീവ്ര പരിസ്ഥിതി സംഘടനകളേയും ഒറ്റപ്പെടുത്തുവാൻ പൊതു സമൂഹം തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തു ക്കൊണ്ടും, നിർമ്മാണത്തിന്റെ സിഹ ഭാഗവും പൂർത്തിയായ പൂഴിത്തോട് -പടിഞ്ഞാറത്തറ പാത തുറന്നു നൽകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും ജനകീയ കർമ്മ സമിതിയുടേയും, കേരള കർഷക മഹാ പഞ്ചായത്തിന്റേയും സംയുക്‌താഭിമുഖ്യത്തിൽ “സുരക്ഷിതമാണ് വയനാട്. അനിവാര്യമാണ് ബദൽ പാതകൾ: പൂഴിത്തോട്…

          Read More

            വയനാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

            വയനാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു ബാംഗ്ലൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പുൽപള്ളി കബനിഗിരി ഊനേത്ത് ആൽബിൻ – (24) മരണപ്പെട്ടു. ബാംഗ്ലൂർ എയർപോർട്ടിൽ ജോലിക്കു കയറി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു . പിതാവ് -റെജി (ബിസിനസ്), മാതാവ് മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ ആരോൺ ,( പ്ലസ്ടു വിദ്യാർത്ഥി വിജയ ഹർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി ) , സഹോദരി -ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി ). സംസ്കാരം തിങ്കളാഴ്ച രാവിലെ…

            Read More

              കൽപ്പറ്റ നഗരത്തിലെ റസ്റ്റോറന്റുകളിൽ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

              കൽപ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കുമെതിരെ പിഴ ചുമത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും ജലപരിശോധനാ റിപ്പോർട്ട് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടൽ ടേസ്റ്റ് ആന്റ് മിസ്റ്റ് വെള്ളാരംകുന്ന്, തീർത്ഥ ഇൻ വെള്ളാരംകുന്ന്, യെംമീസ് ചട്ടിയും ചോറും പുതിയ ബസ്…

              Read More

                കീര്‍ത്തനയ്ക്ക് പിന്നാലെ കാവ്യയും കുടുങ്ങി;ലഹരി ഡോണും മണിമ്യൂളും ലഹരിശൃംഖലയില്‍ അധ്യാപികമാരും; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്: തടസ്സമില്ലാതെ ‘ഓപ്പറേഷന്‍ തൂഫാന്‍’

                കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ലഹരി മാഫിയയുടെ പ്രധാന കണ്ണികളാകുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് വടകരയില്‍ നിന്നും പുറത്തുവരുന്നത്. ലഹരിക്കടത്ത് തടയാനായി വടകര പോലീസും സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ അന്വേഷണത്തിനിടെ പേരാമ്പ്ര ബി.ആര്‍.സിയിലെ മറ്റൊരു അധ്യാപിക കൂടി പിടിയിലായി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടില്‍ കാവ്യയാണ് പോലീസിന്റെ വലയിലായത്.   നേരത്തെ ഇതേ സംഭവത്തില്‍ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപികയും മുന്‍ കായികതാരവുമായ മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തനയെ പോലീസ്…

                Read More

                  കോണ്‍ഗ്രസ് ഭവനപദ്ധതി: കുന്നമ്പറ്റയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി

                  കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കുന്നമ്പറ്റയിലെ ഭൂമിയില്‍ പ്രിയങ്കാഗാന്ധി എം പി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി കണ്ട ശേഷമായിരുന്നു പ്രിയങ്ക കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, ഉള്‍പ്പെടെയുള്ളവരും എം പിക്കൊപ്പമുണ്ടായിരുന്നു.

                  Read More

                    എം.പി പ്രിയങ്കഗാന്ധി കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു

                    ∴കൽപ്പറ്റ :കള്ളാടിയിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം എം.പി പ്രിയങ്കഗാന്ധി വാദ്ര സന്ദര്‍ശിച്ചു. കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ വീക്ഷിച്ച എം.പി പ്രദേശവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. മണ്ണിടിച്ചിലില്‍ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പ്രിയങ്കാഗാന്ധിയെ ദുരന്തസ്ഥലതെത്തി ആശങ്കയറിയിച്ചു. സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനല്‍കി.   മണ്ണിടിച്ചില്‍ അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍…

                    Read More

                      ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു- എം.പി പ്രിയങ്ക ഗാന്ധി

                      കൽപ്പറ്റ: ജില്ല എപ്പോഴൊക്കെ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കള്ളാടി മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അനുമോദിക്കുന്നതിനായി പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം പി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണോ, ഏത് മതത്തില്‍പ്പെട്ടവരാണെന്നോ, ലിംഗഭേദമെന്തെന്നോ തരംതിരിച്ച് നോക്കാതെ സഹമനുഷ്യനിലേക്ക് സഹായഹസ്തം നീട്ടുകയാണുണ്ടായത്. ഇതാണ് ഇന്ത്യയുടെ ആത്മാവ്. ഈ ആത്മാവാണ് നാം ജീവനോടെ…

                      Read More