കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷറർ.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്. നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം.ടി അബ്ദുള്ള മുസ്‌ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ വയനാട് എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങര എന്നിവരെയും…

Read More

ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.

ചെതലയം ആറാംമൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ ആകെ ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കൊമ്പുകൾ എത്തിച്ചുനൽകിയവരും വിൽപ്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചവരുമാണ് പിടിയിലായത്. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.   ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരു ജോഡി ആനക്കൊമ്പും ഒരു കഷണവും അടക്കം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വടക്കനാട് പണയമ്പം സ്വദേശി ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ സ്വദേശി അഭിലാഷ് (44) എന്നിവർ പിടിയിലാകുന്നത്. തുടർന്ന്…

Read More

യുവജന കമ്മീഷൻ വയനാട് ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ വയനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക ലഭിക്കുന്നത്, തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിവിധ സ്ഥാപനങ്ങളിലെ നിയമനം, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. യുവജനങ്ങൾക്ക് സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു….

Read More

സർവമത സമ്മേളന വേദിയായി മാനന്തവാടി ഗാന്ധിപാർക്ക്

മാനന്തവാടി: ചീയമ്പം പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് മുന്നോടിയായി നടത്തിയ പതാകാപ്രയാണത്തിന് മാനന്തവാടി ഗാന്ധിപാർക്കിൽ സർവമത – പൗര സ്വീകരണം നൽകി. ഉഷാ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്റ്റ്യൻ, എരുമത്തരുവ് മഹല്ല് പ്രസിഡൻ്റും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.വി.എസ്. മൂസ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ.ജിതിൻ, മലബാർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,…

Read More

സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിൽ ഇയാളിൽ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു വൈത്തിരി : മേപ്പാടി, കെ.ബി റോഡ്, പഴയേടത്ത് വീട്ടിൽ കെ.ഫ്രാൻസിസ് എന്ന ഫ്രാഞ്ചി (54)യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. 22.09.2026 വൈകീട്ട് വൈത്തിരി ടൗണിൽ സംശയാസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾക്കെതിരെ വൈത്തിരി, കൽപ്പറ്റ, മേപ്പാടി…

Read More

ഗവൺമെൻ്റ് ഹൈസ്കൂൾ പരിയാരം 100-ാം വാർഷികാഘോഷം:ലോഗോയും പേരും ക്ഷണിക്കുന്നു

പരിയാരം : വയനാടിൻ്റെ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന സംഭാവനകൾ നൽകിയ പരിയാരം ഗവൺമെൻ്റ് ഹൈസ്കൂളിന് നൂറ് വയസ്സ്.നൂറാം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും.പ്രസ്തുത നൂറാം വാർഷിക ആഘോഷങ്ങൾക്ക് ലോഗോയും പേരും ക്ഷണിക്കുന്നു.2026 സെപ്റ്റംബർ 25 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ghspariyaram@gmail.com എന്ന മെയിലിലേക്കോ 9562124336,9447189037 വാട്സപ്പ് നമ്പറുകളിലേക്കോ അയക്കുക.

Read More

പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം:ഒപ്പ് ശേഖരണം നടത്തി.

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വില്ലേജ് കേന്ദ്രങ്ങളിൽ ഒരു ലക്ഷം ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തലഉദ്ഘാടനം മാനന്തവാടിയിൽ കേരകർഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.ജി. പ്രത്യുഷ് നിർവഹിച്ചു. ഏരിയ പ്രസിഡൻ്റ് എ വി മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ എം വർക്കി മാസ്റ്റർ, വി കെ തുളസിദാസ് ,കെ സൈനബ എന്നിവർ പ്രസംഗിച്ചു. ഒപ്പുശേഖരണത്തിന് ടി രമേശൻ , ഷാജി ബാബു, രാജു മൈക്കിൾ,…

Read More

സണ്ടേസ്‌കൂൾ ഭദ്രാസന കലോൽസവം; ഈസ്റ്റ് മീനങ്ങാടി മേഖലക്ക് ഒന്നാം സ്ഥാനം

മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്ക്കൂൾ അസോസിയേഷൻ ഭദ്രാസന കലോൽസവത്തിൽ ഈസ്റ്റ് മീനങ്ങാടി മേഖല ഓവറോൾ കിരീടം നേടി. ബത്തേരി മേഖല റണ്ണേഴ്സ് അപ്പ് കിരിടം നേടി മിനങ്ങാടി , പുൽപ്പള്ളി മേഖലകൾക്കാണ് മൂന്നാം സ്ഥാനം . മീനങ്ങാടി ജെക് സ് ക്യാമ്പസിൽ നാല് വേദികളിലായിരുന്നു മൽസരം. മൽസരത്തിൽ വിവിധ മേഖലകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു .വൈ. പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു….

Read More

കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദർശിച്ചു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് എം.പി. പ്രിയങ്ക ഗാന്ധി, മന്ത്രിമാരായ എ.പി. അനിൽകുമര്‍, പി.സി വിഷ്‌ണുനാഥ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദർശിച്ചു. ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി എം. പി വിലയിരുത്തി. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം. കെ. അജീഷ്, വാർഡ് കൗൺസിലർ ഷമീർ ഒടുവിൽ, ടൗൺഷിപ്പ് സി.ഇ.ഒ. ഇ.ടി. രാകേഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍…

Read More

അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ

അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന് ഇടതുവശത്തുള്ള ധീര ജവാൻ വി വി വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വെച്ച് KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം MDMA കടത്തി കൊണ്ട് വന്ന കുറ്റം ചെയ്തതിന് തൃശ്ശൂർ താലൂക്കിൽ, കോടന്നൂർ വില്ലേജിൽ, പള്ളിപ്പുറം ദേശത്ത് പുളി…

Read More