Headlines

കർഷകരെ ചേർത്തുപിടിച്ച ബജറ്റ്: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ആദ്യ യു.ഡി.എഫ് ബജറ്റ് കർഷക സൗഹൃദമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് പറഞ്ഞു. സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി നൽകിയ 35 ഇന നിവേദനത്തിലെ മിക്ക ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശന് അദ്ദേഹം അഭിനന്ദിച്ചു.

Read More

അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ. ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം…

Read More

കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു.

മാനന്തവാടി: എടവക പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഞ്ച നെൽകൃഷിക്ക് വേണ്ടി കർഷകർക്ക് സൗജന്യമായി നെൽ വിത്ത് വിതരണം ചെയ്തു.600 കിലോ ജ്യോതി ഇനം നെൽവിത്താണ് വിതരണം ചെയ്തത്.12 പാടശേഖര സമിതികളിലെ 200 ഓളം കർഷകർ നെല്ല് വിത്തുകൾ ഏറ്റു വാങ്ങി. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു . കൃഷി ഓഫീസർ കെ.ജി സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുബൈദ തോക്കൻ, ലീല ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് പടകുട്ടിൽ, ലത്തിഫ് നടുക്കണ്ടി, ഷിൽസൺ…

Read More

ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ

മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല, മൂവട്ടിക്കുന്ന് മണലും പുറത്ത് വീട്ടിൽ, രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ്‌ ചെയ്തത്. മുട്ടിൽ നോർത്ത് വില്ലേജ് 644/6-2 ൽ പെട്ട സ്ഥലത്ത് സർക്കാർ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവർ…

Read More

സംസ്ഥാനത്ത് 21 പേർക്കു കൂടി ഷിഗെല്ല സ്‌ഥിരീ കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 21 പേർക്കു കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 9 , തൃശൂർ-5, കണ്ണൂർ, തിരുവനന്തപുരം-2 വീതം, കൊല്ലം, എറണാകുളം, മലപ്പുറം ഒന്നു വീതം എന്നിങ്ങനെ യാണു രോഗബാധ. മലപ്പുറത്ത് പൂക്കോട്ടൂർ സ്വദേശിയായ 78 വയസ്സുകാരനാണു ഷിഗെല്ല സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമായി ആശുപത്രി വിട്ടശേഷമാണു ഫലം വന്നത്. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്രയിലെ ആറു വയസ്സുകാരിക്കും കൊല്ലം കിളികൊല്ലൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. തൃ ശൂർ ചെറുതുരുത്തിയിൽ 3 വിദ്യാർഥികൾക്കും അരിമ്പൂർ കൈപ്പിള്ളിയിൽ 2 പേർക്കും…

Read More

അസംപ്ഷൻ എ യു പി സ്കുൾ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു

ബത്തേരി: അസംപ്ഷൻ എ യു പി സ്കുൾ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. സാഹിത്യകാരനും ഹോർത്തൂസ് വായന മത്സര ജേതാവുമായ ഷാജി ചന്ദനപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസി ഇളംങ്കുന്നപുഴ, അധ്യാപകരായ, ലിൻസി ലൂക്കോസ്, ജിൻസി കെ, ട്രീസ തോമസ്, റോസ എ.സി, ജന്നി കെ.എൽ എന്നിവർ സംസാരിച്ചു.

Read More

വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!

തിരുവനന്തപുരം : രാജ്യാന്തര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്നലെ രാവില കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,09,640 രൂപയിലെത്തിയിരുന്നു എന്നാൽ ഇന്ന് അതിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി. പവന് 2680 രൂപ കുറഞ്ഞ് 106960 എന്ന നിരക്കിലാണ് വ്യാപരം നടക്കുന്നത്. ഇന്നലെ…

Read More

വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

ബത്തേരി: ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബത്തേരി ഡിവിഷൻ ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി. നിലവിലെ മാനദണ്ഡം അനുസരിച്ച് പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. സിഐടിയു ബത്തേരി ഏരിയ പ്രസിഡന്റ് എം എ സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ജിഷ അധ്യക്ഷയായിരുന്നു. ജില്ലാ ജോ. സെക്രട്ടറി എ ബി ഉണ്ണി, ജില്ലാ വൈസ്…

Read More

വായന പക്ഷാചരണം താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു.

അമ്പലവയൽ: വായന പക്ഷാചരണം താലൂക്ക്തല ഉദ്ഘാടനം അമ്പലവയൽ പബ്ളിക്ക് ലൈബ്രറിയിൽ വെച്ച് നടന്നു .താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ ടി.എം.നളരാജൻ ഉൽഘാടനം ചെയ്തു.അമ്പലവയൽ പബ്ളിക്ക് ലൈബ്രറി പ്രസിഡണ്ട് ശ്രീമതി ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു.പുകസ ജില്ലാ കമ്മറ്റി അംഗം പ്രമോദ് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. Pവാസു, ഉണ്ണിക്കുട്ടൻ മാസ്റ്റർ, പദ്മനാഭൻ ,PT പ്രകാശൻ, TA ജോസഫ് എന്നിവർ സംസാരിച്ചു.VP സുമ സ്വാഗതവും കെ.മുജീബ് നന്ദിയും പറഞ്ഞു

Read More

കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

പുൽപ്പള്ളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പി.ടി.എ. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചായിരുന്നു സെമിനാർ നടന്നത്. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിന് നേതൃത്വം നൽകുകയും ജനറൽ ബോഡി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും,കുട്ടികളെ ലഹരിയുടെ കെണിയിൽ…

Read More