തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി. സിദ്ദിഖ് എം.എൽ.എ.

കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻ ഫണ്ട് ഓരോ ബജറ്റിലും എൽ.ഡി.എഫ്. സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

Read More

തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

തലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ, മദ്രസ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ജനാധിപത്യത്തിന്റെ പ്രാധാന്യവും, ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. ഡിജിറ്റൽ ഇവിഎം ഉപയോഗിച്ച് യഥാർത്ഥ തിരഞ്ഞെടുപ്പിനെ ഓർമിപ്പിക്കും വിധം സ്കൂൾ, മദ്രസ തിരഞ്ഞെടുപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മദ്രസ ലീഡർമാർ , ക്ലാസ് ലീഡർമാർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. യാക്കൂത്ത് , മർജ്ജാൻ എന്നീ രണ്ട്…

Read More

ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തരുവണ: വയനാട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റൺ( ഷട്ടിൽ) സബ് ജൂനിയർ, ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് തരുവണ ഗെയിം സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി. സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള വയനാട് ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ വെച്ച് തെരഞ്ഞെടുത്തു.13 ഇനങ്ങളിലായി രണ്ട് ദിവസങ്ങളില്‍ ഗെയിംസിറ്റി ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.ചടങ്ങില്‍…

Read More

പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം; വായോധികന് പരിക്ക്

പൊഴുതന: പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം ആക്രമണത്തിൽ വായോധികന് പരിക്ക് മേൽമുറി സ്വദേശി മോനി മടമനയെ (68)ആണ് കാട്ടാന ആക്രമിച്ചത് ജോലിക്ക് പോയ ഇയാളെ കട്ടാനാ ആക്രമിക്കുകയായിരുന്നു ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ വീഴരുത്; കയികതാരങ്ങൾക്ക് മുന്നറിയിപ്പുമായി കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ

കൽപ്പറ്റ: ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ ബോക്സിങ് കായികതാരങ്ങൾ കുടുങ്ങിപ്പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ (KSABA) അഭ്യർത്ഥിച്ചു. അസോസിയേഷന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് പോലീസ് കേസെടുത്ത വൈത്തിരി സ്വദേശി, ഇല്ലാത്ത സെലക്ഷൻ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ജൂൺ 3 തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ വെച്ച് സെലക്ഷൻ നടത്തുമെന്നും പേര് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പത്രവാർത്ത നൽകിയത് അസോസിയേഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ജൂൺ 9, 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ…

Read More

സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

മുട്ടിൽ : സംഗമം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അറുപതിൽപ്പരം വിദ്യാർഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകൾ വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗമം വൈസ് പ്രസിഡന്റ്‌ ടി അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി ബാബു മുഖ്യാഥിതി ആയിരുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ അംഗം രാജി,…

Read More

വെള്ളമുണ്ടയിൽ പ്രവേശനോത്സവം വർണാഭമായി.

വെള്ളമുണ്ട:സ്കൂൾ തലങ്ങളിലായി വെള്ളമുണ്ടയിൽ നടന്ന വിവിധ പ്രവേശനോൽസവങ്ങൾ വേറിട്ടതും ആകർഷണീയവുമായി.വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാൻ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്. കളിയും ചിരിയും പുത്തൻ പ്രതീക്ഷകളുമായി വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കെട്ടെയെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. കൂടുതൽ കുട്ടികൾ സ്കൂളുകളിലേക്കെത്തുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് നമ്മുടെ…

Read More

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ

പൊൻകുഴി-: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 15.1 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് വയനാട് പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസിൽ രഹനാസ്. വി (വ 29/24) അറസ്റ്റിലായി….

Read More

ദുരന്തത്തിൽ അതിജയിച്ച വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് ബദറുൽ ഹുദായുടെ സമ്മാനം

മേപ്പാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മേപ്പാടി ചൂരൽമല വെള്ളാർമല ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 55 കുട്ടികൾക്കും പനമരം ബദ്റുൽ ഹുദാ അക്കാദമി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു. ദുരന്തമുഖത്തും സാമൂഹ്യസേവന വിദ്യാഭ്യാസ മേഖലയിലുംതുല്യതയില്ലാത്ത സേവനങ്ങളാണ് ബദ്റുൽ ഹുദ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു….

Read More

നവീകരിച്ച മാനന്തവാടി -വിമല നഗർ -പേര്യ റോഡിൽ ചൂട്ടാക്കടവ് ഭാഗത്ത് വിള്ളൽ

നവീകരിച്ച മാനന്തവാടി -വിമല നഗർ -പേര്യ റോഡിൽ ചൂട്ടാക്കടവ് ഭാഗത്ത് വിള്ളൽ മാനന്തവാടി: ഇന്ന് രാവിലെയോടെ റോഡിൽ വിള്ളൽ കാണപ്പെട്ടത്, രണ്ടാഴ്ച മുൻപാണ് റോഡ് ടാറിങ് നടത്തിയത്. ഊരാലുങ്കൽ ലേബർ കോൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. വിള്ളൽ ഉണ്ടായ ഭാഗം ഊരാളുങ്കൽ സോസൈറ്റി ടാറും കല്ലുപൊടിയും ഉപയോഗിച്ച് താൽക്കാലികമായി അടച്ചിട്ടുണ്ട്.

Read More