ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

കൊളഗപ്പാറ : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊളഗപ്പാറ യൂണിറ്റിൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു.യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന സാറാമ്മയെ ഷാൾ അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി.സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റ് സി ഡി ഒ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഷാജി ടി.പി., സിനി ഷാജി,സോഫി ഷിജു,ലിസി എന്നിവർ സംസാരിച്ചു.മധുര…

Read More

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.

Read More

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൽപ്പറ്റ: കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ…

Read More

ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി∙ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട…

Read More

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കൗണ്‍സില്‍ സമാപിച്ചു

മാനന്തവാടി: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കൗണ്‍സില്‍ മാനന്തവാടിയില്‍ സമാപിച്ചു. 2026-2029 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയെ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും സംഘടന നടത്തുന്ന ഇടപെടലുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ ജനറല്‍…

Read More

ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.   നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട്…

Read More

‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം…

Read More

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.   ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ…

Read More

മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. തൊഴിൽ ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.   പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ ലഭിക്കുന്ന…

Read More

പരിസ്ഥിതി ലോല പ്രദേശം (ESA) നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് തൊണ്ടർനാട്. അതിനാൽ തൊണ്ടർനാടിനെ പൂർണമായും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശാതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം.   കർഷകരുടെയും ആദിവാസി…

Read More