Headlines

തോട്ടത്തിൽ നിന്നും രാജവെമ്പാലയേ പിടികൂടി

വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയേ കണ്ടത് വനം വകുപ്പിനേ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ,ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയേ വനത്തിൽ സ്വതന്ത്രമാക്കി.

Read More

അര്‍ബുദ ബാധിതന് ചികിത്സ നിഷേധിച്ചെന്ന്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കല്‍പ്പറ്റ: അര്‍ബുദ ബാധിതനായ ആദിവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ്, ജില്ലാ സമൂഹികനീതി ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. അര്‍ബുദ ബാധയെത്തുടര്‍ന്ന് മുഖത്ത് പുഴുവരിച്ച നിലയില്‍ തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന്‍ എന്ന 66 കാരനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍…

Read More

എടപ്പെട്ടി സ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് നടത്തി

എടപ്പെട്ടി: ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എം രമ്യ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരിഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ , ആർ കീർത്തി, അമൃത വിജയൻ , പി…

Read More

തൊണ്ടർനാട് എംടിഡിഎംഎച്ച്എസിൽ വിജയോത്സവം സംഘടിപ്പിച്ചു

തൊണ്ടർനാട്: തുടർച്ചയായി മൂന്നാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയവും 32 എ പ്ലസുകളും നേടി മാനന്തവാടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും വയനാട് ജില്ലയിൽ 86 സ്കൂളുകളിൽ നാലാം സ്ഥാനവും പ്ലസ് ടു പരീക്ഷയിൽ 96% വിജയവും നേടിയ തൊണ്ടർനാട് എംടിഡിഎം ഹയർസെക്കന്റ്റ്റി സ്കൂളിൽ വിജയയോത്സാവം സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡൻ്റ്റ് ടി.മൊയ്‌തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ…

Read More

ഖേത് ബച്ചാവോ അഭിയാന്‍ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപറ്റ:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തില്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ബോധവൽക്കരണ പരിപാടി ഖേത് ബച്ചാവോ അഭിയാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങള്‍ സംരക്ഷിക്കാം, കാര്‍ഷിക സമൃദ്ധിയിലേക്ക് മുന്നേറാം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് ഖേത് ബച്ചാവോ അഭിയാന്‍. കല്‍പറ്റ ബ്ലോക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ 30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൃഷിയിടങ്ങളുടെ സംരക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം, ജലസംരക്ഷണം, പ്രകൃതി സൗഹൃദ കൃഷിരീതികളുടെ…

Read More

വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും

ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗൺസിൽ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ രാവിലെ ജില്ലാ കളക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   കൽപ്പറ്റ നഗരസഭാധ്യക്ഷൻ…

Read More

സെൻസസ് സെൽഫ് എന്യുമറേഷൻ, വീട്ടിലിരുന്ന് മിനിറ്റുകൾ കൊണ്ട് നടപടികൾ പൂർത്തിയാക്കാം

ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്ക് തുടക്ക‌മാവും. ഉദ്യോഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഇത് നിർബന്ധമല്ലെങ്കിലും ഉദ്യോഗസ്ഥരുടെ ജോലി‍ഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.   ചരിത്രത്തിൽ ആദ്യമായി ഇത്തവണ പൂ‍ർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സെൻസസ് പ്രവർത്തനങ്ങൾ പൂ‍ർത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും…

Read More

ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് മന്ത്രി ടി സിദ്ധിഖ്

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് കളക്ടറേറ്റിലെ ജില്ലാ കൃഷി ഓഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോസ്ഥർ മന്ത്രിയെ സ്വീകരിച്ചു. ജില്ലയിലെ കൃഷി സംബന്ധമായ വിവരങ്ങളും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കൃഷി വകുപ്പിന് കീഴിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ ജില്ലയിലെ പുരോഗതിയും മന്ത്രി വിലയിരുത്തി. കാർഷിക മേഖലയിൽ ദീർഘകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും ഉദ്യോഗസ്ഥരുടെയും മറ്റ് വിദഗ്ധരുടെയും സമയവും…

Read More

ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു; ബാഗ് മറ്റൊരാള്‍ തന്നതെന്ന് ആവര്‍ത്തിച്ച് 28കാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ്; മുംബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്!

മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനിന്ന ഈ 28-കാരി മലയാളി മോഡല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അഴികള്‍ക്കുള്ളിലായിട്ട് ഇപ്പോള്‍ നാല് ദിവസം പിന്നിട്ടിരിക്കുകയാണ്.   എന്നാല്‍, പിടിയിലായ നിമിഷം മുതല്‍ ഒരേയൊരു വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ഷ….

Read More

സമാധാനത്തില്‍ സ്വര്‍ണവും താഴേക്ക്, ഈ മാസം ഇടിവ് ₹4,000ത്തിനടുത്ത്; ഇന്നത്തെ വിലനിലവാരം അറിയാം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലെത്തി. പവന് 200 രൂപ താഴ്ന്ന് 1,10,800 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,380 രൂപയായി. പവന്‍ വില 91,040 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 8,865 രൂപ കൊടുക്കണം. വെള്ളിവില ഗ്രാമിന് 265 രൂപയാണ്. ഈ മാസം ഇതുവരെ സ്വര്‍ണവില 4,000 രൂപയ്ക്കടുത്ത്…

Read More