ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ആദരിച്ചു.

പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഡയ്‌റക്ടര്‍ ഫാ.കുര്യാക്കോസ് പുവത്തും കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രോയസ് എക്‌സിക്യൂട്ടീവ് ഡയറ്കടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയ്‌റ്കടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി തോമസ്,…

Read More

പാലിയേറ്റിവ് രോഗികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വോളണ്ടിയർമാർക്ക് കിറ്റ് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് സപ്പോർ ട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡോക്ടർ ഷൗഖീൻ എം, സി. മെമ്പർഅനീഷ്, സി ഇ ഹാരിസ്, ജോസ്…

Read More

    ജില്ലയില്‍ കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കും: മന്ത്രി. ടി സിദ്ധീഖ്

    കൽപറ്റ:ദുരന്ത സാധ്യത പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ് പറഞ്ഞു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ 192 ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ദുരന്തങ്ങളുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സാധിക്കും….

    Read More

      വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.

      വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.   മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      Read More

        വിമുക്തി മിഷൻ ബോധവൽക്കരണ ബ്രോഷർ പ്രകാശനം ചെയ്തു

        കൽപറ്റ: വിദ്യാലയ കേന്ദ്രീകൃത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ തയ്യാറാക്കിയ ബോധവൽക്കരണ ബ്രോഷറിന്റെ ജില്ലാതല വിതരണോദ്ഘാടനം കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ, സൗജന്യ കൗൺസലിങ് സംവിധാനങ്ങൾ, ഡീ-അഡിക്ഷൻ സെന്ററുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയതാണ് ബ്രോഷർ. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എ.യു. ഹരിലാലിന് ആദ്യപ്രതി നൽകി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ വിപത്തുകളിൽ…

        Read More

          വികസന സെമിനാര്‍ സംഘടിപ്പിച്ചു

          പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം, കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍ അധ്യക്ഷയായ പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗ്ഗീസ് മൂരിന്‍കാവില്‍,…

          Read More

          രക്തദാന ക്യാമ്പ് നടത്തി.

          ചെറ്റപ്പാലം : ഈ വര്‍ഷത്തെ നബിദിന പരിപാടികളുടെ ഭാഗമായി മഹല്ലിലെ യുവജന കൂട്ടായ്മയായ അല്‍ അമീന്‍ യുവജന സംഘം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ഡോ. വി.ദിവ്യ നേതൃത്വം നല്‍കി. ക്യാമ്പില്‍ വെച്ച് നിരവധി പേര്‍ രക്തം ദാനം ചെയ്തു. മഹല്ല് പ്രസിഡന്റ് നസീര്‍ ഹാജി.എം.കെ, ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം, ഖത്വീബ് ഉസ്താദ് നൗഫല്‍ ബിശ്‌രി, അല്‍…

          Read More

          പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്.

          കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു….

          Read More

          നാടിൻറെ സാംസ്കാരിക ഉത്സവമായി തരിയോട് പഞ്ചായത്ത് വായനശാല ഉദ്ഘാടനം

          കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടന പരിപാടി ‘സാഹിതി 2025’ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും  ശ്രദ്ധേയമായി. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ സോമൻ കടലൂർ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. സാഹിത്യകാരന്മാരെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് നിർവഹിച്ചു. ജില്ലയിലെ…

          Read More

            പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

            കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. പി.സുനിൽബാബു മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംജിത്…

            Read More