ഡബ്ല്യു എൽഎഫ് സംഘാടക സമിതി രൂപീകരണം 11ന്

    ദ്വാരക : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം എഡിഷൻ സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ദ്വാരക കാസ മരിയ പരിസരത്തുവച്ച് നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അറിയിച്ചു. യോഗത്തില്‍ വയനാട്ടിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍, സ്ഥാപനമേധാവികള്‍, സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍, യുവജന, സ്ത്രീ-സംഘടനാ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരടക്കമുള്ളവർ പങ്കെടുക്കും. എല്ലാ അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്നും സാഹിത്യോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഡോ. വിനോദ്…

    Read More

      കള്ളാടി ദുരന്തം:ഒരു മൃതദേഹം കൂടി കണ്ടെത്തി,മരണ സംഖ്യ ഏഴായി

      വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇനി ഒരാളെകൂടി കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുകയാണ്.

      Read More

        സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

        സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. കൂടാതെ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലർട്ടുള്ള ജില്ലകളില്‍ അതിശക്തമായ മഴയും മഞ്ഞ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.   നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്….

        Read More

          തുരങ്കപദ്ധതി ഉപേക്ഷിക്കുക: പ്രകൃതി സംരക്ഷണ സമിതി

          കള്ളാടിതുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ ഉത്തരവാദിയായ കരാർ കമ്പനിക്കെതിരെ കേസ്സെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക , മതിയായ വിദഗ്ദ പഠനം നടത്താതെയും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്ന് തെറ്റായ വിവരം നൽകി തെറ്റിധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുൻസർക്കാറിൻ്റെ ചെയ്തികൾ സമഗ്രമായ അന്വേഷിക്കുകയും തുരങ്കപദ്ധതി ഉപേക്ഷിക്കുകയു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പരസ്ഥിതി- സാംസ്കാരിക- മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. സത്രാഗ്രഹം വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷ ഉദ്ഘാടനം…

          Read More

            വയനാട് മെഡിക്കൽ കോളേജ്; പ്രമേയം പാസ്സാക്കി

            കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 9/07/2026 ന് നടന്ന ഭരണ സമിതി യോഗത്തിൽ വയനാട് മെഡിക്കൽ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയിൽ ദാനമായി കിട്ടിയ സ്ഥലത്ത് തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം ഐക്യകണ്ഠേനെ പാസാക്കി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ശ്രീ. കെ. എം ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. യൂസഫ് വി.പി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശ്രീ. എ എൻ സുരേഷ്, ശ്രീ. മൊയ്തുട്ടി കാവുങ്ങൽ, ശ്രീ. ടോമി എന്നിവർ…

            Read More

              മണ്ണ് മാറ്റുന്നത് പ്രതിസന്ധി: മന്ത്രി പി.കെ ബഷീർ

              കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍. മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ച് തെരച്ചില്‍ നടപടികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണകളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും…

              Read More

                മേപ്പാടി ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ കരുതൽ

                മേപ്പാടി : മേപ്പാടി കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതർക്ക് ആശ്വാസമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.   കുടുംബശ്രീ സിഡിഎസിൻ്റെയും എഡിഎസിൻ്റെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുംവേണ്ട ഇടപെടലുകൾ നടത്തി വരുന്നു.ദുരന്തബാധിതരെ മാറ്റിപ്പാർപ്പിച്ച മേപ്പാടി ഗവൺമെൻ്റ് പോളി ടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി കിച്ചണിലും കുടുംബശ്രീ പ്രവർത്തകർ സഹായമായി രംഗത്തുണ്ട്.   ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും, പാചകം ചെയ്യുന്നതിനുമായി സിഡിഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി…

                Read More

                  മേപ്പാടി ഇളമ്പലേരിയിൽ കുന്നിൻ മുകളിൽ അനധികൃത കുളനിർമ്മാണം

                  മേപ്പാടി – മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറും മുൻപേ, മേപ്പാടി പഞ്ചായത്തിലെ ഇളമ്പലേരിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത കുളനിർമ്മാണം. അതീവ പരിസ്ഥിതിലോലമായ ഇളമ്പലേരിയിലെ ഏലത്തോട്ടത്തിലാണ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.   മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ നിയമവിരുദ്ധ നിർമ്മാണം നടക്കുന്നത്. ഇവിടെനിന്ന് ഉൽഭവിക്കുന്ന തോട് താഴെയുള്ള പതിനാറാം വാർഡിലെ എരുമല്ലിയിലെ ജനവാസ മേഖലയിലൂടെയാണ് ഒഴുകുന്നത്. നൂറിലധികം വീടുകളും നിരവധി…

                  Read More

                    കള്ളാടി ദുരന്തം: പരിസ്ഥിതിയെ മാനിക്കുന്ന വികസനവും ടൂറിസത്തെ രക്ഷിക്കാനുള്ള ഇടപെടലും വേണം

                    വയനാട് ജില്ലയിലെ കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുണ്ടായ ദുരിതത്തിലും തീരാ ദുഃഖത്തിലും വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പങ്കുചേരുന്നു.പ്രകൃതിയോട് ഇടപഴകി ജീവിക്കുന്ന നമ്മുടെ ജില്ലയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് അതീവ ആശങ്കയുണ്ടാക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്ക് പറ്റിയവർക്കും മറ്റു നഷ്ടങ്ങൾ ഉണ്ടായവർക്കും നീതിപൂർവ്വമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നു   ഞങ്ങൾ *വികസനത്തിന് എതിരല്ല*. റോഡ്, ടൂറിസം, തൊഴിൽ – ഇതെല്ലാം ജനങ്ങൾക്ക് ആവശ്യമാണ്. പക്ഷേ ആ വികസനം *പ്രകൃതിയെ…

                    Read More

                      പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു

                      പിണങ്ങോട്: ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാൽമറ റിസോർട്ട് ടർഫിൽ വച്ച് തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രദേശത്തെ യുവജനങ്ങളെ ലഹരി വിപത്തിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എൻ.അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു.ദയാ ഗ്രന്ഥശാല സെക്രട്ടറി എം.ജിംഷാദ് സ്വാഗതം ആശംസിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഫുട്ബോൾ കിക്കോഫ് നിർവഹിച്ചുകൊണ്ട് ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു….

                      Read More