സ്വര്‍ണത്തില്‍ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹2,160 താഴ്ന്നു; വെള്ളിയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച്‌ 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.   22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 2,160 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,02,920 രൂപയായി. ഈമാസത്തെ താഴ്ന്ന വില നിലവാരത്തിന് സമീപമാണിത്.   സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ താഴ്ന്ന് പുതുക്കിയ…

Read More

സൊലസ് വയനാട് സ്നേഹാർദ്രമായി മാർച്ച് 28 ന്

കൽപ്പറ്റ: ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.   സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28 ന് ശനിയാഴ്ച…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാ കളക്ടര്‍ എംസിഎംസി സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സന്ദര്‍ശിച്ചു. മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. എംസിഎംസി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍…

Read More

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെ‌ല്ലുകളായി പുനഃക്രമീകരിച്ചു. സ്പെൽ 1 16.04.2026 മുതൽ 18.04.2026 വരെ (03 ദിവസം) സ്പെൽ 2 20.04.2026…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്. ബൂത്തിൽ തുണി, പനമ്പ്, ഈറ, മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി…

Read More

ഫാദുഷയുടെ കുടുംബത്തിൻ്റെ ആശങ്കയകറ്റി ഒ ആർ കേളു

കാട്ടിക്കുളം  : മകൻ്റെ വിവരമില്ലാത്തതിനാൽ വേവലാതിപൂണ്ടു കഴിയുന്ന ഫാദുഷയുടെ വീട്ടിൽ ആശ്വാസമായി മന്ത്രിയും എൽഡിഎഫ്. സ്ഥാനാർഥിയുമായ ഒ ആർ കേളുവിൻ്റെ സന്ദർശനം. എടയൂർകുന്ന് തൂവശ്ശേരി ഫാദുഷ ഫർഹാൻ്റെ വീട്ടിലാണ് മന്ത്രിയെത്തിയത്. പഠനത്തിൻ്റെ ഭാഗമായുള്ള ഇൻ്റൻഷിപ്പിനാണ് ഫാദുഷ ഫർഹാൻ ഇറാനിലേക്ക് പോയത്. യുദ്ധം തുടങ്ങിയതിൽപ്പിന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നില്ല. ഫാദുഷയുടെ എടയൂർകുന്നിലെ വീട്ടിലെത്തി പിതാവ് തൂവശ്ശേരി ഷംസുദ്ദീനുമായും മാതാവ് റഹിയാനത്തുമായും മന്ത്രി സംസാരിച്ചു. മകനെ കാണാതായ വിഷയം മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 27-നാണ് ഫാദുഷ…

Read More

കൽപറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം

കൽപറ്റ: വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.   വയനാടിന്റെ വിലാപം കേൾക്കാനും, ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ്…

Read More

വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ ഭാരതീയ ചികിത്സാ വകുപ്പ് സ്റ്റാൾ പ്രവർത്തനമാരംഭിച്ചു

വയനാട് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. സ്റ്റാളിൻ്റെ ഉദ്ഘാടനം ഗവ: ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനിൽ കുമാർ ആർ നിർവ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ , ജീവനക്കാർ, നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. 25.3.2026 ബുധനാഴ്ച വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ താഴെക്കാവ് സ്റ്റേജിൽ വച്ച് 10 മണി മുതൽ…

Read More

വിശ്വാസത്തെ വെല്ലുവിളിക്കുന്ന പരീക്ഷാ തീയതികൾ പുനഃക്രമീകരിക്കണം: കെ.സി.വൈ.എം 

മാനന്തവാടി: 2026-ലെ ഈസ്റ്റർ ദിനത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചതിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോൾ, വിവിധ മതവിഭാഗങ്ങളുടെ വിശേഷദിവസങ്ങൾ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.   ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെ വലിയ മാനസിക സംഘർഷത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും. വിശ്വാസപരമായ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണോ അതോ ജീവിതത്തിലെ നിർണായകമായ പരീക്ഷ എഴുതണോ എന്ന ദ്വന്ദാവസ്ഥ വിദ്യാർത്ഥികൾക്ക്…

Read More

യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്.കൺവീനർ പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്‌തു.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക്,അഡ്വ.എൻ.കെ.വർഗീസ്,മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിമാരായ കെ.സി.അസീസ്,സി.കുഞ്ഞബ്ദുല്ല,പി.കെ.ജയലക്ഷ്മി,മീനാക്ഷിരാമൻ അഡ്വ.വേണുഗോപാൽ,സി.പി.മൊയ്‌ദു ഹാജി,ജിൽസൺ തൂപ്പുങ്കര,ചിന്നമ്മ ജോസ്,സി.അബ്ദുൾഅഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,സെൽമ മോയി,കെ.കെ.സി.മൈമൂന ആസ്യ മൊയ്‌ദു,ഖമർ ലൈല,പുഷ്പലത,ടി.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.അമീൻ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,പി.എ.ഗഫൂർ,ആതിക്ക ബായി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,ഓ.ടി.ഉനൈസ്,കെ.സി.സലീം,സിദ്ധീഖപീച്ചാംകോട്‌,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികൾ മോയി ആറങ്ങടൻ(ചെയർമാൻ ),ഷാജി ജേകബ് (കൺവീനർ ),ടി.കെ.മമ്മൂട്ടി (ട്രെഷറെർ )

Read More