പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
പിണങ്ങോട്: ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാൽമറ റിസോർട്ട് ടർഫിൽ വച്ച് തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രദേശത്തെ യുവജനങ്ങളെ ലഹരി വിപത്തിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എൻ.അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു.ദയാ ഗ്രന്ഥശാല സെക്രട്ടറി എം.ജിംഷാദ് സ്വാഗതം ആശംസിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഫുട്ബോൾ കിക്കോഫ് നിർവഹിച്ചുകൊണ്ട് ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു….
