Headlines

ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റം: വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.

ടൂറിസ്‌റ്റ് ബസുകളുടെ നിറം മാറ്റത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എസ്റ്റിഎ വ്യക്തമാക്കിയിരുന്നു. വാഹനത്തിൻ്റെ നിറവും റോഡ് സുരക്ഷയും സംബന്ധിച്ച്‌ ശാസ്ത്രീയ തെളിവില്ലെന്നും എസ്റ്റിഎ ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ ബസുടമകളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകളുടെ യോഗത്തെ കുറിച്ച്‌ അറിയില്ലെന്നും അവരുടെ പ്രശ്നം അറിഞ്ഞാല്‍…

Read More

ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു.

മാനന്തവാടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്‌സ് വിജിലന്‍സ് ഗ്രൂപ്പ് രൂപീകരിച്ചു. എന്‍എസ്എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദന്‍ പുതിയപറമ്പില്‍, പി.ജി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ അര്‍ഷാദ് അന്‍വര്‍ സ്വാഗതവും അവന്തിക അനീഷ്…

Read More

എസ്‌എഫ്‌ഐ രാപ്പകൽ സമരത്തിന്‌ തുടക്കം; ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌, ഇനിയൊരു ഐജ ആവർത്തിക്കരുത്‌’

കൽപ്പറ്റ: നീറ്റ്‌, സിബിഎസ്‌സി പരീക്ഷകൾ അട്ടിമറിച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു. ലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ബിഎസ്‌എൻഎൽ ടെലിഫോൺ എക്‌സ്‌ച്ചേഞ്ചിനു മുന്നിലാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. നീറ്റ്‌ പരീക്ഷ റദ്ദാക്കിയ മാനസികസംഘർഷത്തിപെട്ട്‌ കാസർക്കോട്‌ പള്ളിക്കര സ്വദേശിനി ഐജ മഹേഷ്‌ പാലയിലെ കോച്ചിങ്‌ കേന്ദ്രത്തിൽ ജീവനൊടുക്കിയത്‌ ഉൾപ്പെടെ രാജ്യത്തുണ്ടായ നിരവധി വിദ്യാർഥികളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധമിരമ്പി. ‘നീറ്റ്‌ ഇ‍ൗസ്‌…

Read More

ഗോത്ര യുവതയുടെ സ്വപ്നങ്ങള്‍ക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് പോലീസ്

വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ…

Read More

മിനിമം ചാര്‍ജ് 50 രൂപയാക്കണം, ഓരോ കിലോമീറ്ററിനും 25 രൂപ വര്‍ധിപ്പിക്കണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്.

ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കി. സിഐടിയു, ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നിവരാണ് സമരത്തിലേക്ക് കടക്കുന്നത്. സി ഐടിയു ഈ മാസം 16-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തും….

Read More

മരക്കടവ് -മൂന്നുപാലം ഭാഗത്ത് പുലി പിടിച്ച് ആടിനെ കൊന്ന ബിജു ഉറുമ്പിൻകരോട്ടിന്റെ വീടിനടുത്ത് കൂടും ക്യാമറയും സ്ഥാപിച്ചു

പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് രണ്ട് ആടിനെ കഴിഞ്ഞ രാത്രിയിൽ പുലി കൊന്നിരുന്നു. പുളിമൂട്ടിൽ ബെന്നിയുടെ ഒരാടിനേയും, ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം ചെനയുള്ള ഒരാടിനേയും കൂട്ടിൽ കയറി കൊന്ന് ഭക്ഷിച്ചിരുന്നു. ഇവിടെയാണ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡണ്ട് ഷിനു കച്ചിറയിൽ, മെമ്പർമാരായ ജിഷാ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജീവ്കുമാർ എം കെ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹൻ…

Read More

ഷിഗല്ല : കേന്ദ്ര സംഘം അന്വേഷിക്കണമെന്ന് ആവശ്യവുമായി ഇന്ത്യൻ സോഷ്യൽ ജനതാദൾ വയനാട്

പുൽപ്പള്ളി :വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് ആവശ്യപ്പെട്ടു. ശീതകലരോഗം പടർന്നുപിടിച്ച സ്ഥലങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പും കടുത്ത അനാഥയാണ് കാണിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗാണു ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യ വകുപ്പും സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കടുത്ത പരാജയമാണ്. വയനാട് ജില്ലയിലെത്തിയ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച്…

Read More

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

കൽപ്പറ്റ: സെന്‍സസിന് മുന്നോടിയായി എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക്തല ചാര്‍ജ് ഓഫീസിനു കീഴിലുള്ള എന്യൂമറേറ്റര്‍മാര്‍ക്കാണ് ആദ്യഘട്ട പരിശീലനം. വൈത്തിരി താലൂക്ക് ചാര്‍ജ് ഓഫീസിനു കീഴിലുള്ള എന്യൂമറേറ്റര്‍മാര്‍ക്ക് കളക്ടറേറ്റ് എ പി ജെ ഹാളിലും പഴശ്ശി ഹാളിലുമായിട്ടാണ് പരിശീലനം. സെന്‍സസിന്റെ, പ്രാധാന്യം, വിവരശേഖരണത്തിലെ സാങ്കേതിക വശങ്ങള്‍ ,സിഎംഎംഎസ് പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കി. ഫീല്‍ഡ് ട്രെയിനര്‍മാരായ വിനോദ് കുമാര്‍, പി എം മുഹമ്മദ് ഹനീഫ, സി ടി മന്‍സൂര്‍, എന്‍…

Read More

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം; ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം: എസ്.ഡി.പി.ഐ

മാനന്തവാടി: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രാജു (65) മരണപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്നും, സംഭവത്തിൽ വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മണ്ഡലത്തിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.  ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ഒരു മനുഷ്യജീവൻ നഷ്ടമായത്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും ജനങ്ങളെ സുരക്ഷിത…

Read More

മാനന്തവാടിയിൽ കാട്ടാന ആക്രമണം; പരിക്കേറ്റ വയോധികൻ മരണപ്പെട്ടു

മാനന്തവാടി: മാനന്തവാടി കാട്ടിക്കുളം പുളിമൂട്‌കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുളിമൂട്‌കുന്ന് മിച്ചഭൂമി സ്വദേശി രാജു (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജു ആക്രമിക്കപ്പെട്ടത്. വീടിന് സമീപത്ത് ജോലികൾക്കിടെ രാജുവിനെ കാട്ടാന തട്ടിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത അദ്ദേഹത്തെ ഉടൻ തന്നെ വനംവകുപ്പിന്റെ വാഹനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്…

Read More