കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബത്തേരി: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടി, ബത്തേരി റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയുമായി ചേർന്ന് പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ കെ.എൽ 72 6311 പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന 317ഗ്രാം ഉണക്ക കഞ്ചാവുമായി കൂളിവയൽ കുന്നുമ്മൽ വീട്ടിൽ നിസ്സാമുദീൻ( 21), നെല്ലിയമ്പം ഉളിയത്തു പറമ്പിൽ വീട്ടിൽ ഷംസുദീൻ (31) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് കേസ് എടുത്തിട്ടുള്ളതാണ്. കെമു പാർട്ടിയിൽ സോമൻ എം. സുമേഷ് വി.എസ്,…

Read More

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

കൽപ്പറ്റ: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പിൽ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.

Read More

ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

പുൽപ്പള്ളി: സെമിത്തേരിയില്‍ അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരിച്ചെടുത്തു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍ (28)ന്റെ മൃതദേഹമാണ് കല്പറ്റ പോലീസിന്റെ നേതൃത്വത്തില്‍ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും നാല് ദിവസത്തിന് ശേഷം തിരിച്ചെടുത്തത്.ഡിസംബര്‍ ഒന്നിനാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ്…

Read More

വയനാട് ഫ്ളവര്‍ഷോ; അവലോകനയോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  2023 ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ കല്‍പ്പറ്റയില്‍ നടത്തുന്ന ഫ്ളവര്‍ഷോയുടെ അവലോകന യോഗം വയനാട് എ.ഡി.എം ഷാജു എന്‍.ഐയുടെ അധ്യക്ഷതയില്‍ നടന്നു. ഫ്ളവര്‍ഷോയുടെ വിജയത്തിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടേയും, ജനപ്രതിനിധികളുടേയും സഹകരണം എ.ഡി.എം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, അഡീഷണല്‍ എസ് പി വിനോദ്പിള്ള, അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ ജന.സെക്രട്ടറി കെ.എസ് രമേശ്, കണ്‍വീനര്‍ എം.എ ബിമല്‍കുമാര്‍,…

Read More

കാട്ടിക്കുളം ടൗണിലെ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതൽ

കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് (ഡിസംബർ 6) മുതൽ കാട്ടിക്കുളം ടൗണിൽ നടപ്പിൽ വരും.3 വീൽ ഓട്ടോ പാർക്കിംഗ് കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതൽ അമ്മാനി റോഡ് വരെ. അധികം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ റോഡിൽ ഇടതു വശം ചേർന്ന് ഒറ്റ വരിയായി പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. ജീപ്പ് (ടാക്‌സി) പനവല്ലി റോഡ് മുതൽ മുത്തൂറ്റ് ഫിൻ കോർപ്പ് വരെയുള്ള ഭാഗത്ത് പാർക്കിംഗ് നടത്തുക….

Read More

തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

തൊണ്ടർനാട് : തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ഇടത് ദുർഭരണത്തിനും വികസന സ്തംഭനത്തിനുമെതിരെ യു.ഡി.എഫ് വാർഡുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ, ലൈഫ്‌ ഭവന പദ്ധതി നടപ്പാക്കാത്തതിനെതിരെ, രൂക്ഷമായ വിലക്കയറ്റത്തിനെതിരെ, ക്ഷേമപെൻഷൻ വിതരണം ചെയ്യാത്തതിനെതിരെ, വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ, ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനെതിരെ, അനധികൃത നിയമനങ്ങൾക്കെതിരെ, കർഷക ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ, വിദ്യാവാഹിനി പദ്ധതി അട്ടിമറിക്കുന്നതിനെതിരെ, സർക്കാർ ധൂർത്തിനെതിരെ തൊണ്ടർനാട് പഞ്ചായത്ത് യു ഡി എഫ്കമ്മിറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും കെ.പി.സി.സി. നിർവ്വാഹക…

Read More

ലോക എയ്ഡ്‌സ് ദിനാചരണം; ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി

കൽപ്പറ്റ : ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ‘കമ്മ്യൂണിറ്റികള്‍ നയിക്കട്ടെ’ ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലകളിലെ ടി.ഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെയാണ് ബോധവത്കരണ വാന്‍ ജില്ലയില്‍ പര്യടനം നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങുല്‍ കല്‍പ്പറ്റനഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍…

Read More

കുളമ്പ് രോഗം പ്രതിരോധ കുത്തിവെപ്പ് നടത്തി

മാനന്തവാടി : ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റ് സി.റ്റി വത്സലകുമാരി അധ്യക്ഷത വഹിച്ചു. നീതി ആയോഗ് നടപ്പിലാക്കുന്ന അസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ മാനന്തവാടിയില്‍ മുഴുവന്‍ കന്നുകാലികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More

ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി

വൈത്തിരി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും ഡോണ്‍ ബോസ്‌കോ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് ജില്ലാ ഡയറക്ടര്‍ ആന്റണി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള മുഖ്യാതിഥിയായിരുന്നു. പി.എസ്. റോബിന്‍ ക്ലാസെടുത്തു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിക്കുകീഴിലെ 45…

Read More

താലൂക്ക് തല നിക്ഷേപ സംഗമം നടത്തി

കൽപ്പറ്റ : പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവര്‍ക്ക് പ്രചേദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തല്‍ നിക്ഷേപക സംഗമം നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ആയിഷ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വായ്പ നടപടിക്രമങ്ങള്‍, മലിനീകരണ ബോര്‍ഡ് ലൈസന്‍സ്…

Read More