ദുരന്തബാധിതരോടൊപ്പം വിദ്യാർത്ഥികളും

പുതുശ്ശേരി: പുതുശ്ശേരി ഗവൺമെൻറ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഒരുമിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കാണ് അവർ താങ്ങായത്. തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷവും, ഓണാഘോഷങ്ങളും മാറ്റിവെച്ച് ,അതിനായി സ്വരൂപിച്ച തുക അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചില കൂട്ടുകാർ ഓണക്കോടിക്കായും,മറ്റുചിലർ സൈക്കിൾ വാങ്ങാനായും ശേഖരിച്ചിരുന്ന കുടുക്ക തന്നെ സ്കൂൾ അധികൃതരെ ഏൽപ്പിച്ചു. പിടിഎയും , അധ്യാപകരും അവരോടൊപ്പം ചേർന്നപ്പോൾ നല്ലൊരു തുക സഹായമായി നൽകാൻ കഴിഞ്ഞു.

Read More

മേപ്പാടി തിനപുരത്ത് പുലി കൂട്ടിൽ കുടുങ്ങി

മേപ്പാടി: തിനപുരം നല്ലന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കൂട് സ്ഥാപിച് ഒരാഴ്ചയ്ക്കു ശേഷമാണ് പുലി കുടുങ്ങുന്നത്. നല്ലന്നൂർ മേഖലയിൽ നിന്നും നിരവധി വളർത്ത് മൃഗങ്ങളെ പിടികൂടിയ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. പുലിയെ ഉടൻതന്നെ സ്ഥലത്തുനിന്നും കൊണ്ടുപോകും.

Read More

ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകളിലായി 535 പേര്‍.

കൽപറ്റ: ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 8 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 183 കുടുംബങ്ങളിലെ 207 പുരുഷന്‍മാരും 196 സ്ത്രീകളും 132 കുട്ടികളും ഉള്‍പ്പെടെ 535 പേരാണ് ക്യാംപുകളിലുള്ളത്. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 6 ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 162 കുടുംബങ്ങളിലെ 179 പുരുഷൻമാരും 168 സ്ത്രീകളും 117 കുട്ടികളും ഉൾപ്പെടെ 464 പേരാണുള്ളത്.

Read More

ദുരന്ത ബാധിതരില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പിരിക്കാന്‍ വന്നാല്‍ തടയും,ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി.സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ആളുകളുടെ പേരിലുള്ള ലോണുകള്‍ക്ക് മൊറട്ടട്ടോറിയവും, പുനക്രമീകരണവും ഒരു കാരണവശാലും അംഗീകരിക്കില്ല. കടം സര്‍ക്കാര്‍ ഏറ്റെടുത്ത് ദുരിതത്തിലായ ആളുകളെ അതില്‍ നിന്നും ഒഴിവാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് മേപ്പാടിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ ചൂരല്‍മലയിലും, മുണ്ടകൈയിലും ഉണ്ടായിരിക്കുന്ന ദുരന്തം. 300-ലധികം പേരുടെ ജീവന്‍ അപഹരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തു. രക്ഷാ…

Read More

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ…

Read More

വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്…

Read More

വയനാട് പുനരധിവാസം: ഒരു ലക്ഷം നൽകി രാജീവ്ഗാന്ധി കൾച്ചറൾ ഫോറം

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി രാജീവ്ഗാന്ധി കൾച്ചറൾ ഫോറം ഒരു ലക്ഷം രൂപ നൽകി. കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫോറം പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാർ എന്നിവർ തുക കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ, ഫോറം ഭാരവാഹികളായ കെ.ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്. ജി അനിൽകുമാർ, എ.ആർ നിസാർ എന്നിവർ പങ്കെടുത്തു.

Read More

അൽ മുക്താദിർ ജുവലറി അഞ്ചാം വാർഷിക ആഘോഷ ഫണ്ട് വയനാട് ദുരിതബാധിതർക്ക്

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പൂർണമായും വയനാടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പിന്റെ ചെയർമാനുംചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് പ്രമുഖ പദ്ധതികളാണ് ‘പാഞ്ച് യോജന’ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അൽ മുക്താദിർ ഗ്രൂപ്പിന് ഇന്ത്യൻ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ISO 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഡോ. മുഹമ്മദ് മൻസൂർ…

Read More

ഉരുൾ ദുരന്തം; എടവക സി.ഡി.എസ്. സമാഹരിച്ചത് 6.88 ലക്ഷം.

മാനന്തവാടി: ഉരുൾപൊട്ടൽ ദുരിതംവിതച്ചവർക്ക് എടവക കുടുംബശ്രീ സി.ഡി.എസ്. 6,88, 570 രൂപ സമാഹരിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യനെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നാണ് തുക സ്വരൂപിച്ചത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ജോർജ് പടകൂട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.പി. വത്സൻ, ലിസി ജോൺ, ജില്ലാ മിഷൻ അസി. കോഡിനേറ്റർ വി.കെ. റജീന, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സീനത്ത്…

Read More

കടം എഴുതിത്തള്ളണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന നിർദേശം ശരിയല്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണം. ഇളവുകളോടുകൂടിയ പുതിയ വായ്പ അനുവദിക്കുമെന്ന തീരുമാനം ശരിയല്ല. പലിശരഹിതവായ്പ നൽകി ഈ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. കുടുംബശ്രീ മുഖേന നൽകിയ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും േവണം. കേന്ദ്രത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദുരന്തബാധിതരുടെ സാമ്പത്തികപ്രശ്നങ്ങൾകൂടി…

Read More