ശിൽപ്പശാല സംഘടിപ്പിച്ചു

പനമരം: പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടേയും ബൂത്ത് ലെവൽ ഏജന്റ് മാരുടെയും ശിൽപ്പശാല സംഘടിപ്പിച്ചു നാലാം മൈൽജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി കെ.കെ വിശ്വനാഥൻ മാസ്റ്റർ, അഡ്വ:എൻ കെ വർഗീസ്, എം ജി ബിജു, അഡ്വ: ശ്രീകാന്ത് പട്ടയൻ, നിസി അഹമ്മദ്, ചിന്നമ്മ ജോസ്, കമ്മന മോഹനൻ, വിനോദ് തോട്ടത്തിൽ. ഉഷാ…

Read More

ആയുഷ്ഗ്രാമം-ജീവിതശൈലി രോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ: നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി ജീവിതശൈലിരോഗ നിയന്ത്രണ ആയുർവേദ ക്ലിനിക് ചുണ്ടമുക്ക് രണ്ടേനാലിൽ സാംഗ ക്ലബിൽ ആരംഭിച്ചു. വയനാട്ടിലെ നാഷണൽ ആയുഷ് മിഷൻ്റെ ആദ്യ സംരംഭമാണ് ഈ ക്ലനിക്ക്. ഈ ക്ലിനിക്കുകളിലൂടെ ജീവിതശൈലിയുടെ മാറ്റങ്ങളാൽ ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ചികിത്സിക്കുന്നതിനും അവ വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളും, യോഗപരിശീലനങ്ങളും നൽകുന്നു. ആയുർവേദത്തിൽ പ്രതിപാതിച്ചിട്ടുള്ള നല്ല ആഹാരശീലങ്ങളും ജീവിതശൈലികളും സമൂഹത്തിൽ ഇതിലൂടെ പ്രചരിപ്പിക്കുന്നു….

Read More

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി

കൽപ്പറ്റ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയുടെ ഡി.ഡി. പ്രസിഡൻ്റ് കെ.ആർ. ശിവശങ്കരൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ.സി. കുര്യാക്കോസ്, കെ. മാമുക്കുട്ടി, സുരേഷ് ബാബു, സേതു മാധവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More

തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്. തത്സസമയം വരക്കുന്ന ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാ സത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യുകയും ആദ്യ വിൽപ്പന ടി.കെ രമേശ് നിർവ്വഹിക്കുകയും ചെയ്തു.

Read More

പേര്യ ചുരം റോഡിലെ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണ പ്രവർത്തി ആരംഭിച്ചു

പേരിയ: ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂർ ഭാഗത്തെ നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുന്നത് . നിലവിൽ കൊട്ടിയൂർ – പാൽചുരം വഴിയാണ് ഇപ്പോൾ കണ്ണൂരിൽനിന്ന് മാനന്തവാടിയി ലേക്ക് വാഹനങ്ങൾ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ പാൽചുരം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷ മാണ്. ഭാരവാഹനങ്ങൾ പാൽ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്. രണ്ട് ഘട്ടങ്ങളായാണ് നിർമാണം നടത്തുക. വിള്ളലു ണ്ടായ ഭാഗത്തെ മണ്ണ് പൂർണമായും നീക്കും. സംരക്ഷണഭിത്തിയും പുനർനിർ മിക്കും. അടിഭാഗം മുതൽ പ്രവ്യ ത്തി നടത്തുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ട്…

Read More

മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു.

മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു.മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു. കല്‍പ്പറ്റ: വയനാട് മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു. ഇന്ന് രാവിലെയാണ് മുത്തങ്ങ ഉൾവനത്തിൽ പുലിയെ തുറന്ന് വിട്ടത് . നിരവധി വളർത്ത് മൃഗങ്ങളെ പുലി പിടികൂടിയതിനെ തുടർന്ന് നല്ലന്നൂരിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിൽ ഇന്നലെ വൈകിട്ടോടെ പുലി കുടുങ്ങുകയായിരുന്നു. ആറ് വയസോളം പ്രായമുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വയനാട്ടിൽ ഓറഞ്ച് അലർട്ട്.

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

വെള്ളാർമല സ്കൂളിലെ പത്താം ക്ലാസ്സുകാർക്ക് പ്ലസ് മാർക്കിൻ്റെ കൈത്താങ്ങ്

കൽപറ്റ : മുണ്ടക്കൈ ദുരന്തത്തിൽപെട്ട വെള്ളാർമല ഗവ : ഹൈസ്ക്കുളിലെ ഈ വർഷം എസ്.എൽ.എൽ.സി, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കൈതാങ്ങായി പ്ലസ് മാർക്ക്. സ്കൂളിൽ പോവാൻ കഴിയാതെ വീട്ടിലിരിക്കുന്ന പത്താം ക്ലാസുകാർക്ക് ഇനി വിട്ടിലിരുന്ന് അധ്യായനം നടത്താം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്കിലെ സ്റ്റാർട്ട്അപ്പ് സംരംഭമായ പ്ലസ് മാർക്ക് പുറത്തിറക്കിയ വിദ്യാഭ്യാസ ആപ്പ് ഇനി വെള്ളാർമലയിലെ എസ്. എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സ്വന്തം കേരള സിലബസിൽ ഈ വർഷം എസ്.എസ്.എൽ.സി പരിക്ഷ എഴുതുന്ന ഇംഗ്ലീഷ്,…

Read More

മാരക മയക്കുമരന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

മുത്തങ്ങ -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വിലങ്ങിൽ വീട്ടിൽ സർഫാസ്. വി. എ (വയസ്സ് 25) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്,വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു.എം….

Read More

സ്നേഹവീട് നിർമ്മാണത്തിന് തുടക്കം കുറിച്ചു.

മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് , കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് സെൽ , കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന സ്‌നേഹവീടിൻറെ തറക്കല്ലിടൽ കർമ്മം മേരി മാതാ കോളേജ് അസ്സോസിയേറ്റ് മാനേജർ റവ. ഫാ . സിബിച്ചൻ ചേലക്കാപ്പള്ളിൽ നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . വി എഫ് സനു, ഡോ . സിജോ എ കെ, മിഥുൻ ഷാജി,…

Read More