സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ സോളിഡാരിറ്റി നടത്തുന്ന വാഹന ജാഥ സമാപിച്ചു

ബത്തേരി : സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് അബൂബക്കർ കെ.എം നയിക്കുന്ന വാഹന ജാഥ സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന സമ്മേളനം ഗാന്ധി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ കെഎം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി മുഹമ്മദ്‌ ശരീഫ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ഷമീർ നിഷാദ് സ്വാഗതവും ശൈഷാദ് ബത്തേരി നന്ദിയും പറഞ്ഞു

Read More

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റെ ഭൂമി: കളക്ടറേറ്റില്‍ യോഗം 26ന്

കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റെ ഭൂമി വിഷയത്തില്‍ 26ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ യോഗം. ജില്ലാ കളക്ടര്‍ ഡോ.രേണുരാജാണ് യോഗം വിളിച്ചത്. മാനന്തവാടി താലൂക്കില്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നന്പര്‍ 238/1ല്‍പ്പെട്ട 11.25 ഏക്കര്‍ ഭൂമി വനം വകുപ്പ് നിക്ഷിപ്ത വനമായി മാറ്റിയതു സംബന്ധിച്ചാണ് യോഗമെന്ന് കളക്ടര്‍ക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍(എല്‍എ) ബന്ധപ്പെട്ടവര്‍ക്കു അയച്ച നോട്ടീസില്‍ പറയുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി തന്പലക്കാട് കാഞ്ഞിരത്തിനാല്‍ ജോസ്, കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ പരേതനായ ജോര്‍ജിന്‍റെ മക്കളായ തോമസ്, ട്രീസ, ജോളി ജോര്‍ജ്, കളക്ടറേറ്റ്…

Read More

സ്വീകരണവും, അനുമോദനവും സംഘടിപ്പിച്ചു.

വരയാൽ : ടാഗോർ ഗ്രന്ഥാലം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ടാഗോർ ഗൾഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന കേരളോത്സവ വിജയിക്കുള്ള സ്വീകരണവും വൈശാഖിനു അനുമോദനവും എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ഷബിത ടീച്ചർ നിർവഹിച്ചു. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി ആനന്ദൻ മുഖ്യാതിഥിയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിന്റെ കേരളോത്സവ പരിപാടികളിൽ റന്നേഴ്സ് ടീമായ ഫുട്ബോൾ ടീമിനും. അത്‌ലറ്റിക് മത്സരങ്ങളിൽ വിജയിച്ചവർക്കും കലാ മത്സരത്തിൽ വിജയിച്ചവർക്കും…

Read More

വയനാടൻ റോബസ്റ്റ കാപ്പിക്ക് പ്രചാരം നൽകും: കോഫി ബോർഡ് സെക്രട്ടറി എൻ.ജഗദീഷ

കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി.ഇ.ഒയുമായ എൻ.ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു . ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര…

Read More

കൺവെൻഷൻ നടത്തി

മാനന്തവാടി: വരാനിരിക്കുന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പു കളിൽ കോൺഗ്രസ് പാർട്ടിയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷൻ എരുമത്തെരുവ് ഗ്രീൻസ് റെസിഡൻഷ്യൽ ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിയോഗിച്ച വയനാട് പാർലിമെൻ്റ് ചാർജ്ജ് വഹിക്കുന്ന പി.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, വിശ്വനാഥൻ മാസ്റ്റർ, ഒ.വി.അപ്പച്ചൻ, വട്ടക്കാരി…

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടത്തറ: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശി അഖിൽ രാജിന്റെ ഭാര്യ ശ്രീവിദ്യ (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെച്ചനയിലെ ഇവരുടെ വീട്ടിൽ വച്ച് 12 മണിയോടെ ആയിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Read More

ലോകമനസാക്ഷി ഫലസ്തീനൊപ്പം: മുനവ്വറലി തങ്ങൾ

കൽപ്പറ്റ: ഭരണകൂടങ്ങൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇസ്രായേലിനെ പിന്തുണക്കുമ്പോഴും ഈ രാജ്യങ്ങളിലെ പോലും ജനങ്ങൾ ഫലസ്തീനൊപ്പമാണെന്നും കുട്ടികളെയുൾപ്പെടെ വംശഹത്യ നടത്തുന്ന ഇസ്രായീലിനെതിരെയാണ് ലോകമനസാക്ഷിയെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. കുട്ടികളെയടക്കം കൊലപ്പെടുത്തി യുദ്ധനിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് ഇസ്രായീൽ. ജനിച്ച മണ്ണിൽ അഭയാർത്ഥികളായി കഴിയേണ്ടി വരുന്ന ഫലസ്തീനികളുടെ പോരാട്ടത്തെ ഇന്ത്യന് ജനത…

Read More

കെ.എച്ച്.ആര്‍.എ കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക യോഗം

കല്‍പ്പറ്റ :കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വുഡ്‌ലാന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ ട്രഷറും യൂണിറ്റ് പ്രസിഡന്റും കൂടിയായഅബ്ദുള്‍ റഹ്മാന്‍ പ്രാണിയത്ത് അവര്‍കളുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് വിജുമന്ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ് ബി.നായര്‍. സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മറ്റി അംഗം, ഉമ്മര്‍ പാരഡൈസ് യൂണിറ്റ് വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.വര്‍ക്കിംഗ് പ്രസിഡന്റ് മുജീബ് ചുണ്ട സംസ്ഥാന കമ്മറ്റി അംഗം…

Read More

സിവില്‍ സര്‍വീസ് സംരക്ഷണ ജാഥ സ്വാഗതസംഘം രൂപീകരിച്ചു.

കല്‍പ്പറ്റ : ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, അഴിമതിമുക്ത സിവില്‍ സര്‍വ്വീസ് യഥാര്‍ത്യമാക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കാല്‍നട പ്രചരണ ജാഥ നവംബര്‍ 6ന് ജില്ല വയനാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്‍പ്പറ്റ എ.ഐടി.യു.സി ഹാളില്‍ വച്ച് മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ…

Read More

സുമതി

#സമീർ എം എ പിലാക്കാവ് കൈതവള്ളിയിലെ ബെല്ലിപ്പാന്റെ ഓല മേഞ്ഞ ചായക്കടയിൽ ഗോപിയേട്ടനും മൊട്ട രാജുവും ജോർജ്ജേട്ടനുമൊക്കെ കട്ടനടിച്ച് സൊറ പറയും ചിലപ്പോൾ സമയത്തെ കൊല്ലാൻ മേശക്ക് ചുറ്റുമിരുന്ന് റമ്മി കളിക്കും ആളൊഴിഞ്ഞാൽ രാത്രി ഒൻപത് മണിക്ക് മണിയൻകുന്നിലെ തറവാട് വീട്ടിലേക്ക് പതിയെ നടക്കും ഞാനും ബെല്ലിപ്പയും ഉമ്മൂമ്മയും ബെല്ലിപ്പാന്റെ കയ്യിൽ മൂന്ന് ബാറ്ററികളുള്ള ടോർച്ചും എന്റെ കയ്യിലൊരു ഫിലിപ്സിന്റെ തുറന്ന് വച്ച പഴയ റേഡിയോയും തച്ചറക്കൊല്ലിയിലെ മൺറോഡിൽ മഴ പെയ്‌താൽ ചെളിയിൽ കാലുകൾ ഒന്നിൽ കൂടുതൽ…

Read More