തരുവണയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി

തരുവണ : മാനന്തവാടി താലൂക് ജംയിയത്തുൽ ഉലമ യുടെ നേതൃത്വത്തിൽ തരുവണയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി.സയ്യിദ് അഹമ്മദ് സഹീദ് ജിഫ്രി തങ്ങൾ,കെ.വി.എസ്.ഇമ്പിച്ചി കോയ തങ്ങൾ,,മമ്മൂട്ടി നിസാമി,ഹസ്സൻ മുസ്ലിയാർ,കാഞ്ഞായി മമ്മൂട്ടി മുസ്ലിയാർ,സമദ് ദാരിമി,സാജിദ് ബാഖവി,ജാഫഫർ വാഫി,ഇബ്രാഹിം മൗലവി,കെ.സി.ആലി,ലത്തീഫ് വാഫി,കെ.പി.മമ്മൂട്ടി,ഉസ്മാൻ ഫൈസി,കെ.ടി.മമ്മൂട്ടി.

Read More

നീന്തൽ പരിശീലന ക്യാമ്പിൽ താരങ്ങളായി ഇർഹ സുഹൈലും, ഹൃതു കൃഷ്ണയും.

എടവക : എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അധ്യക്ഷത വഹിച്ചു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇർഹ സുഹൈൽ, തുടർച്ചയായി ഏഴ് മണിക്കൂർ നീന്തി റെക്കോർഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ…

Read More

താഴെയങ്ങാടി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26ആം ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു.

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപള്ളി : 236 ഗ്രാം കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ് (22) മുക്കിൽ പീടിക കാലടിയിൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (20) എന്നിവരെയാണ് പെരിക്കല്ലൂർക്കടവ് മരക്കടവ് റോഡിൽ വച്ച് പുൽപള്ളി പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL57 H 3979 നമ്പർ മോട്ടോർ സൈക്കിളും ബന്തവസ്സിലെടുത്തു. ഇരുവർക്കെതിരെയും എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ജി സാജൻ,…

Read More

പോലീസ് സ്‌മൃതി ദിനം ആചരിച്ചു

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2022 മുതൽ 31.08.2023 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 188 സേനാംഗങ്ങളുടെയും പേരുവിവരം വായിച്ച് ആദരാഞ്ജലി…

Read More

ഭാര്യയേയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

ബത്തേരി : ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തിയ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ (26) എന്നിവരാണ് മരിച്ചത്. പിതാവ് ഷാജു (54)വിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഷാജുവിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന.

Read More

കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: മീനങ്ങാടി സ്വദേശിയായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ കഴിഞ്ഞ നാല് ദിവസം മുമ്പ് കാണാതായിരുന്നു. കഴിഞ്ഞ 17 മുതലാണ് ഷിജോയെ കാണാതായതെന്നും വ്യാഴാഴ്ച വരുമെന്ന് അറിയിച്ചിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വീട്ടുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഷിജോയെ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടതായ…

Read More

തുടർച്ചയായ വിദ്യാർത്ഥി ആക്രമണങ്ങൾ; ബസ് ജീവനക്കാരെ സുരക്ഷ ഉറപ്പുത്തണം: എസ്.ഡി.റ്റി.യു.

മാനന്തവാടി: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബസ് ജീവനക്കാർക്കുനേരെ വിദ്യാർത്ഥികൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ബസ് ജീവനക്കാരുടെ ജീവിന് സുരക്ഷ ഉറപ്പാക്കണമെന്നും നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി. നിസാര കാര്യങ്ങൾ ഊതി വീർപ്പിച്ചും തെറ്റിദ്ദാരണകളുടെ പുറത്തും വിദ്യാർത്ഥികൾ ബസ് ജീവനക്കാർക്കു നേരെ കയ്യേറ്റം നടത്തുകയാണ്. മാനന്തവാടി മുൻസിപ്പൽ ബസ് സ്റ്റാൻഡിലുണ്ടായ ആക്രമണം ഏറ്റവും ഒടുവിലത്തെയാണ്. നിരന്തരമായ ഇത്തരം ആക്രമണങ്ങൾ മൂലം മനംമടുത്ത് പല ബസ് ജീവനക്കാരും ഈ തൊഴിൽ…

Read More

ടൈലറിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു

വരയാൽ : കേരള വനം വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൂക്കോട് ചപ്പാരം വിവിഎസ് സഹകരിച്ചു കൊണ്ട് നടത്തുന്ന ടൈലറിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽസി ജോയ് നിർവഹിച്ചു. ടൈലറിംഗ് പരിശീലന പരിപാടി വരയാൽ പ്രദേശത്തെ നാൽപതോളം വീട്ടമ്മമാർക്ക് ഉപയോഗപ്രദമാകും. പരിപാടിയിൽ ഡിഎഫ്ഒ മാർട്ടിൻ ലോവൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ടൈലറിംഗ് പരിശീലന ക്ലാസ് നടന്നു.

Read More