സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

    കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ബ്രൈഡൽ മേഖലയിൽ സംരംഭം രൂപീകരിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.   കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉദ്യോഗാർത്ഥികൾക്ക് 25 ദിവസത്തെ ബ്രൈഡൽ ആരി വർക്ക് പരിശീലനം നൽകിയത്….

    Read More

      സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു

      കോറോം : സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി , തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ, ട്രസ്റ്റി ബൈജു…

      Read More

        വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു

        തരുവണ.: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്ലതിക അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം സ്വാഗതം പറഞ്ഞു.വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദേശങ്ങൾ ക്രോടീകരിച്ചു തുടർന്നു വരുന്ന ഗ്രാമ സഭകളിൽ ചർച്ച ചെയ്തു വരുന്ന…

        Read More

        ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം നല്‍കി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; നന്ദി പറഞ്ഞ് ജില്ലാഭരണകൂടം

        കൽപ്പറ്റ :- മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖലയിലെ 1,62,543 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി സംസ്ഥാന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലൂടെയായിരുന്നു ഭക്ഷണ വിതരണം. ദുരന്തമുണ്ടായ ദിവസം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ നിന്നുമാണ് മൂന്ന് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചത്. തൊട്ടടുത്ത ദിവസം മുതലാണ് മേപ്പാടി പോളിടെക്നിക്ക് കോളെജില്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ പാകം ചെയ്ത് വിതരണം ആരംഭിച്ചത്. സമാനതകള്‍ ഇല്ലാത്ത ദുരന്ത ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്…

        Read More

          തെങ്ങിൻതൈ വിതരണം ചെയ്തു

          മാനന്തവാടി : യാക്കോബായ സു റിയാനി സഭ മലബാർ ഭദ്രാസ നത്തിന്റെ കൂട് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേഖലയിലെ വിവിധ ദേ വാലയങ്ങളിലെ ഇടവകാംഗ ങ്ങൾക്ക് തെങ്ങിൻതൈകൾ വിതരണംചെയ്തു. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന തെങ്ങിൻതൈ വിതരണം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്നേഫാനോസ് മെത്രാപ്പോലീത്ത തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.     ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത…

          Read More

            കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീർ.

            വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.   തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

            Read More

            ആറായിരം രൂപക്ക് വാടക വീട് കിട്ടാൻ ഇല്ല: ബന്ധു വീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ദുരിത ബാധിതർ.

            കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളിലായി ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. മാത്രമല്ല പരിചയത്തിൽ ഉള്ളതും മറ്റും ദുരിത ബാധിതർ ബുക്ക്‌ ചെയ്യുകയും മാറുകയും ചെയ്തതോടെ വീടുകളുടെ കാര്യത്തിൽ മേപ്പാടി മൂപ്പനാട് പ്രദേശത്ത് ഇനി കിട്ടാനില്ലാത്ത അവസ്ഥയാണ്.അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക്…

            Read More

            ദ്വാരകയിൽ ചങ്ങാത്തം ക്യാമ്പ് നടത്തി

            ദ്വാരക: ദ്വാരക ഖാദിരിയ്യ സുന്നി മദ്റസയിൽ നടന്ന ചങ്ങാത്തം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അൻവർ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് പ്രതിനിധി അബ്ദുള്ള ദാരിമി മുസ്തഫ സഖാഫി റസാഖ് മാസ്റ്റർ എന്നിവർ അശംസ ഭാഷണം നടത്തി. മദ്റസാ മുഅല്ലിമുകളായ നാസർ സഖാഫി അബ്ദുറഹുമാൻ സൈനി ഉനൈസ് ജൗഹരി ഹമീദ് മുസ്‌ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

            Read More

            വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട്‌ എംപിയും അടിയന്തിരമായി നിലപാട് തിരുത്തണം: സിപിഐ എം

            കല്പറ്റ : ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക്‌ ശശാശ്വത പരിഹാരം കാണണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടുദിവസങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ഞെട്ടിക്കുന്നതാണ്‌. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ്‌ രണ്ട്‌ ജീവൻകൂടി പൊലിഞ്ഞത്‌. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന്‌ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്‌. വനം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. വന്യമൃഗപ്രതിരോധത്തിന്‌ കേന്ദ്രസർക്കാരിന്‌ വലിയ ഉത്തരവാദിത്വമുണ്ട്‌. ഇത്‌ നിർവഹിക്കാൻ തയ്യാറാകണം….

            Read More

            വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം: എസ്.ഡി.പി.ഐ

            മൂപ്പൈനാട്: വടുവഞ്ചാൽ -കൽപ്പറ്റ റൂട്ടിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഗുരുതര യാത്രാ ക്ലേശം ഉടൻ പരിഹരിക്കണമെന്ന് എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി. രാവിലെ 7.30ന് ബസ് കാത്ത് നിന്നിട്ട് പോലും 9 മണിക്ക് തുടങ്ങുന്ന ക്ലാസ്സിൽ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ല. അത് പോലെ വൈകുന്നേരം വളരെ വൈകിയുമാണ് വീട്ടിൽ തിരിച്ചെത്തുന്നതും. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

            Read More