വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

    കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരം ഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തര…

    Read More

    ലോക ഒആർഎസ് വാരം ആചരിച്ചു

    മാനന്തവാടി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും ജില്ലാ ഗവ. മെഡിക്കൽ കോളജിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ലോക ഒആർഎസ് വാരം ആചരിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച പരിപാടി ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു. വയറിളക്ക മരണങ്ങൾ തടയുന്നതിൽ ഒആർഎസ്സിനുള്ള പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ജീവനക്കാരിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ‘സിപ്പ് സ്മാർട്ട്- സ്റ്റേ സ്ട്രോങ്ങ്- സെ യെസ് ടു ഒആർഎസ്’ എന്നതാണ്…

    Read More

    കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി: പോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്; പോത്തിനെ വെടിവെച്ച് പിടികൂടി

    കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ തിനെ തുടർന്ന് അഗ്ന‌ി സംരക്ഷാ സേന, പോലീസ് എന്നിവരുടെ സഹായ ത്താൽ പോത്തിനെ പിടിക്കുന്നതിനായി വനം വകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്ര മിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു….

    Read More

    മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

    തരുവണ: പിണറായിയുടെ മലപ്പുറം ജില്ലയെ പറ്റിയുള്ള വർഗീയ പരാമർഷത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി ആറങ്ങാടൻ, സി.പി.ജബ്ബാർ, ഈ.വി.സിദീഖ്, ശറഫു മാടംപള്ളി, മമ്മൂട്ടി പടയൻ, കൊടുവേരി അമ്മദ്, അലുവ മമ്മൂട്ടി, കെ.കെ.സി.റഫീഖ്‌, പി.കെ.ഉസ്മാൻ, സി.മമ്മുഹാജി, പി.കെ.മുഹമ്മദ്, മോയികട്ടയാട്, എസ്.നാസ്സർ, വി.അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

    Read More

      ജഴ്സി കൈമാറി

      പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -2026വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,5,6 ക്ലാസിലെ ആൺകുട്ടികൾക്കായി തുടങ്ങിയ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം കുട്ടികൾക്ക് ജേഴ്സി കൈമാറി.ചടങ്ങിൽ സുബൈർ കെ ടി, ടീ പി പൈലി ,കോച്ച് സുരേഷ് , ക്യാമ്പ് കോഡിനേറ്റർ നവാസ് Tഎന്നിവർ പങ്കെടുത്തു.ചടങ്ങിൽ പനമരംപോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ എ എ റഹീം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും നൽകി.

      Read More

      എടക്കൽ അമ്പുകുത്തി വ്യൂ പോയിൻ്റിലേക്ക് സന്ദർശക പ്രവേശനം തുടങ്ങി

      അമ്പുകുത്തി : എടക്കൽ അമ്പുകുത്തി വ്യൂ പോയിൻ്റിലേക്ക് സന്ദർശക പ്രവേശനം തുടങ്ങി. ഈഗിൾനെസ്റ്റ് അഡ്വഞ്ചർപിക്നിക് സ്പോട്ടിലേക്ക് വിനോദ സഞ്ചാരികളെ രാവിലെ 7 am മുതൽ വൈകുന്നേരം 6 വരെ പ്രവേശിപ്പിക്കും. 250 രൂപ പ്രവേശന നിരകിൽ 4×4 ജീപ്പലും, 100 രൂപ നിരക്കിൽ നടന്നും എത്താം,ഓഫ്‌ റോഡ് ജീപ്പ് സഫാരി, സ്കൈ ബ്രിഡ്ജ്,ട്രക്കിങ് എന്നിവയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Ph.95269 50729 ബന്ധപ്പെടാം

      Read More

      നടവയൽ കോൺഗ്രസ് കമ്മിറ്റി കഞ്ഞിവയ്പ് സമരം നടത്തി

      നടവയൽ: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയൽ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ പട്ടിണി കഞ്ഞി വയ്പ് ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് ചേര വേലിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി കഞ്ഞി വയ്പ് സമരത്തിന് തീ പകർന്നു. കെ.പി.സി.സി അംഗം അഡ്വ. എൻ.കെ വർഗീസ്, മണ്ഡലം പ്രസിഡന്റുമാരായ കെ.ജി ബാബു, ബെന്നി അരിഞ്ചേർമല, സെക്രട്ടറി…

      Read More

        ആലിക്കുട്ടി മുസ്‌ലിയാർ വിനയാന്വിതനായ ആത്മീയ ഗുരു: മാനു തങ്ങൾ

        വാകേരി: സംഘടനാ മികവ്, വിദ്യാഭ്യാസ ദർശനം, പാണ്ഡിത്യം എന്നീ മേഖലകളിൽ അസാധാരണമായ സംഭാവനകൾ നൽകിയതിനോടൊപ്പം ഇതര സമൂഹങ്ങളോട് സൗഹൃദവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിച്ച വിനയാന്വിതനായ ആത്മീയ ഗുരുവായിരുന്നു ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ എന്ന് സയ്യിദ് മാനു തങ്ങൾ അനുസ്മരിച്ചു. വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു തങ്ങൾ. സമസ്തയെന്ന ആത്മീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആലിക്കുട്ടി ഉസ്താദ് വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര…

        Read More

        പി.പി.വി.മൂസ്സ സാഹിബ് അനുസ്മരണവും, ടി.മുഹമ്മദിന് സ്വീകരണവും നൽകി

        മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാവും മുൻ എം.എൽ.യു മായ പി.പി.വി.മൂസ്സ സാഹിബിന്റെ അനുസ്മരണവും,ചന്ദ്രിക ഗവേണിഗ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദിനുള്ള സ്വീകരണവും പാണക്കാട് സാദിക്കഅലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തന്റെ കുറഞ്ഞ ആയുസിനുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നതിൽ പതിന്മടങ്ങു സേവനം ചെയ്ത് തീർത്ത ഒരു നിസ്വാർത്ത നേതാവായിരുന്നു പി.പി.വി.മൂസ എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.ഒന്നും നേടാതെ,ഒരു കാലത്തു മാനന്തവാടിയിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ…

        Read More

          അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

          അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു. കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്‌കാരം പിന്നീട്. ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം.   ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്….

          Read More