പ്രകൃതിയെ കരുതലോടെ ചേർത്ത് പിടിച്ച് പരിസ്ഥിതി ദിനാചരണം

പനമരം: പ്രകൃതിയെ കരുതലോടെ ചേർത്തുപിടിക്കാനും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനാചരണം നടത്തി. എസ്.കെ.എസ്. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് വൃക്ഷ തൈ നട്ടു. കെ.മൊയ്തീൻ മാസ്റ്റർ, കാസിം പള്ളിക്കണ്ടി, അയ്യൂബ് എടപ്പാറ, ഇഖ്ബാൽ കടന്നോളി, അജ്മൽ കൈതക്കൽ, ഹമീദ് തയ്യിൽ പങ്കെടുത്തു.

Read More

സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി.

കൽപറ്റ:റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ ചർച്ചയുമായി ബന്ധപ്പെട്ടു റാഫിൻ്റെ നിവേദനം സംസ്ഥാന പോലീസ് മേധാവി രാവഡ എ ചന്ദ്രശേഖറിന് നിവേദനം നൽകി. റാഫ് സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ എം അബ്ദുവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദന സംഘത്തിൽ കെ ടി എ സമദ്,സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരുണ്ടായിരുന്നു

Read More

വിമുക്തി മിഷൻ ബ്രോഷർ വിതരണം ചെയ്തു

മുണ്ടേരി: അന്താരാഷ്ട്ര അക്രമത്തിനിരയായ നിരപരാധികളായ കുട്ടികളുടെ ദിനാചരണത്തോടനുബന്ധിച്ച് മുണ്ടേരി ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് വകുപ്പിന്റെ കരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബ്രോഷറുകൾ വിതരണം ചെയ്തു. ലഹരി മാഫിയകളുടെ കെണിയിൽ നിന്നും അക്രമങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ സജിത് ചന്ദ്രൻ സ്കൂളിലെ വിമുക്തി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് ബ്രോഷറുകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ശാരീരികവും മാനസികവുമായ അക്രമങ്ങൾക്ക്…

Read More

മൂന്ന് ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം, വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾവ പ്രകാരം ഇന്ന് സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,310 രൂപയാണ് നൽകേണ്ടി വരിക. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,480 രൂപയാണ് ഇന്ന് നൽകേണ്ടത്. ജൂൺ 1 മുതൽ കഴിഞ്ഞ 3 ദിവസവും സ്വർണ വിലയിൽ മാറ്റമില്ലാതെ…

Read More

പരിസ്ഥിതി ദിനാഘോഷം: വനം നഴ്‌സറികളില്‍ വൃക്ഷത്തൈ വിതരണം തുടരുന്നു

കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ടുപരിപാലിക്കുന്നതിന് വയനാട്ടില്‍ സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയത് ഒരു ലക്ഷം വൃക്ഷത്തൈകള്‍. കല്‍പ്പറ്റ ചുഴലി നഴ്‌സറിയില്‍ 75,000 ഉം മാനന്തവാടി ബേഗൂര്‍ നഴ്‌സറിയില്‍ 25,000 ഉം തൈകളാണ് ഉത്പാദിപ്പിച്ചതെന്ന് സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് നജ്മല്‍ അമീന്‍, റേഞ്ച് ഓഫീസര്‍ എം.പി. സജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.സി. രാജേഷ് എന്നിവര്‍ പറഞ്ഞു. രണ്ട് നഴ്‌സറികളിലും തൈ വിതരണം തുടങ്ങിയതായി അവര്‍ അറിയിച്ചു.   ഹരിത കേരളം മിഷന്റെ സഹകരണത്തോടൊയാണ് നഴ്‌സറികളില്‍ തൈകള്‍…

Read More

യുഡിഎഫ് പൂതാടി പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കേണിച്ചിറ: യുഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിലെ വികസന മുരടിപ്പിലും കേണിച്ചിറ ഗവ.ആശുപത്രിയോടുള്ള അവഗണനയിലും പ്രതിഷേധിച്ചായിരുന്നു സമരം. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍, ഡിസിസി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കെ.പി. മധു, കെ.ജി. ബാബു, യെല്‍ദോസ്, സണ്ണി സെബാസ്റ്റ്യന്‍, നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. അതിനിടെ, യുഡിഎഫ് നടത്തിയത് രാഷ്ട്രീയപ്രേരിത പ്രഹസന സമരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും…

Read More

കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

കൽപറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡൻ്റ് അനുപ് പാലുകുന്ന് ഉദ്‌ഘാടനം ചെയ്തു. വയനാട്ടിൽ നിന്നുളള ടി.സിദ്ധിഖ് കൃഷിമന്ത്രി ആയത് വയനാട് കാപ്പി കൃഷി മേഖലയ്ക്ക് വൻ ഉണർവാകുമെന്ന് അസോസിയേഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാരവാഹികളായ മധു ബൊപ്പയ്യ, അലി ബ്രാൻ, മോഹൻരവി, ജൈനൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കാർഷിക മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

Read More

വയനാടിനെ സിനിമാ ഹബ്‌ ആയി പ്രഖ്യാപിക്കണം

കല്‍പ്പറ്റ: നിരവധി പ്രമുഖ സിനിമകളുടെ മികച്ച ഷൂട്ടിങ്‌ ലൊക്കേഷനായ വയനാട്‌ ജില്ലയെ സിനിമാ ഹബ്‌ ആയി പ്രഖ്യാപിക്കുന്നതിന്‌ സിനിമാ നയരൂപീകരണത്തില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഹൗസ്‌ഫുള്‍ സിനിമാ ടാക്കീസ്‌ (ഹൊഫ്‌സിറ്റ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നിലവില്‍ നാലോളം സിനിമകളുടെ ഷൂട്ടിംഗ്‌ ജില്ലയില്‍ നടക്കുന്നുണ്ട്‌. സിനിമ ഹബ്‌ ആയി പ്രഖ്യാപിച്ചാല്‍ വയനാടിന്റെ സാമ്പത്തിക മേഖലയില്‍ ആശാവഹമായ പുരോഗതി കൈവരിക്കാമെന്നു യോഗം വിലയിരുത്തി. ജില്ലാ ചെയര്‍മാന്‍ സലാം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എസ്‌. കിഷോര്‍ ചീരാല്‍, വൈസ്‌ ചെയര്‍മാന്‍ വി….

Read More

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; എട്ട്ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ഇന്നെത്തുമെന്നു പ്രവചനം. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലക ളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപി ച്ചു. പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാ സർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാം. ഉയർന്ന തിരമാലകൾക്കു സാധ്യ തയുള്ളതിനാൽ തീരദേശവാസി കൾ ജാഗ്രത പാലിക്കണം. നാ ളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

ആരോഗ്യമേഖലയില്‍ കരുതലായി സാന്ത്വനം; സേവനങ്ങള്‍ വിപുലീകരിക്കുന്നു.

മാനന്തവാടി: ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന സവിശേഷമായ പ്രതിസന്ധികളെയും ആവശ്യങ്ങളെയും മുൻനിർത്തി ‘സാന്ത്വനം’ സേവന-കാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ തുടക്കമായി. ചികിത്സാച്ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നിത്യരോഗികൾക്ക് ഏറെ ആശ്വാസമാകുന്ന മെഡിക്കൽ കാർഡ് വിതരണം, പുതുതായി ആരംഭിച്ച ആംബുലൻസ് സർവീസിന്റെ സമർപ്പണം എന്നിവ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ത്വാഹാ സഖാഫി, മാനന്തവാടി നഗരസഭാ കൗൺസിലർ സി. കുഞ്ഞബ്ദുള്ള എന്നിവർ നിർവഹിച്ചു. ജില്ലയിലെ…

Read More