പരിസ്ഥിതി ദിനാഘോഷത്തിൽ ശ്രദ്ധേയമായി എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി
കൽപ്പറ്റ :ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്ക് വേണ്ടി,നമ്മുടെ ഭാവിക്ക് വേണ്ടി”എന്ന പ്രമേയത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി സെമിനാറുകളും തൈകളുടെ വിതരണവും സംഘടിപ്പിച്ചു. മേപ്പാടി പഞ്ചായത്തിലെ നെല്ലിമുണ്ടയിൽ വാർഡ് മെമ്പർ സുനീറ റാഫി,നെടുമ്പാലയിൽ അഞ്ജലി ഗ്രന്ഥശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി വാർഡ് മെമ്പർ രുഗ്മിണി കെ.സി, മൂപ്പൈനാട് പഞ്ചായത്തിൽ കെ എസ് എസ് വനിതാ വിങ്ങുമായി സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് മെമ്പർ ഷഹർബൻ സൈതലവി,മുള്ളൻകൊല്ലി പഞ്ചായത്തിൽ എയിംസ്‌വേ…
