Headlines

    നിർമ്മിത ബുദ്ധിയെ വിവേകത്തോടെ ഉപയോഗിക്കണം: ജുനൈദ് കൈപ്പാണി 

    കമ്പളക്കാട്: കൃത്രിമബുദ്ധിയേയും മറ്റ് സാങ്കേതികവിദ്യകളേയും വിവേകത്തോടെ ഉപയോഗിക്കുവാൻ വിദ്യാർത്ഥികൾക്ക് ക്രിയാത്മക അവസരം ഒരുക്കണമെന്ന് ലെറ്റ്‌സ് ലൈഫ് ഡയറക്ടർ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ വായനാശീലവും സർഗാത്മകതയും കലാ-സാഹിത്യ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരിക ഉദ്ഘാടനം കമ്പളക്കാട് ജി യു പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വത്തെയും ചിന്താശേഷിയെയും വാർത്തെടുക്കുന്ന ശക്തമായ വേദിയാണ്‌ വിദ്യാരംഗം പോലുള്ള ക്ലബ്ബുകളെന്നും ജുനൈദ് പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ…

    Read More

      എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

       കൽപ്പറ്റ :- കല്പറ്റ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും, കഴിഞ്ഞ എസ്‌.എസ്‌.എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് സമ്മേളനം ഉത്ഘാടനം ചെയ്തു. ക്യാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കൃഷി ക്ലബ്‌ തുടങ്ങി കൃഷിയുടെ പ്രാധാന്യം വളർന്നു വരുന്ന സമൂഹത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു….

      Read More

        പനമരം ജി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഓപ്പറേഷൻ തൂഫാൻ’ സംഘടിപ്പിച്ചു

        പനമരം: ജനമൈത്രി എക്സൈസിന്റെയും എൻ.എസ്.എസ് (NSS) യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസിന്റെ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായാണ് പരിപാടി നടത്തിയത്. ജനമൈത്രി എക്സൈസ് ഇൻസ്‌പെക്ടർ ബാബു ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ, സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിനെതിരെ യുവതലമുറ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രമേശ്‌ കുമാർ എം. കെ…

        Read More

          മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

          സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പ് നെൻമേനി പുഞ്ചവയൽ ഊരിൽ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസിനു ഡോ: അരുൺ ബേബി നേതൃത്വം നൽകി.പകർച്ച വ്യാധി പ്രതിരോധ മരുന്നായ നില വേമ്പ് കുടിനീർ വിതരണം ചെയ്തു. കിരിയാത്ത്, പർപ്പടക പുല്ല്, രാമച്ചം, ചന്ദനം ഇരുവേലി, ചുക്ക്, കാട്ടു പടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് നിലവേമ്പ് കുടിനീർ.ട്രൈബൽ പ്രൊമോട്ടർ ശ്രീമതി അനശ്വര നന്ദി പ്രകാശിപ്പിച്ചു.സിന്ധു,ട്രൈബൽ യൂണിറ്റ് അംഗം…

          Read More

            ലഹരിക്കെതിരെ ഗോളടിച്ച്; മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

            മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ആവേശകരമായ ഫൈനലിൽ ബ്രസീലും അർജൻറീനയും സമനില നേടിയതോടെ ഷൂട്ടൗട്ടിൽ ബ്രസീൽ ടീം ചാമ്പ്യന്മാരായി. തുടർന്ന് വലിയകൊല്ലി പള്ളിയിലെ കുട്ടികളുമായി നടത്തിയ…

            Read More

              സൂര്യകാന്തി റസിഡന്റ്‌സ് അസോസിയേഷന്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

              കല്‍പ്പറ്റ: കോവക്കുനി വാവാടി സൂര്യകാന്തി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തന പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അനുമോദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് യോഗം വിലയിരുത്തി. ലഹരിവിരുദ്ധ കാമ്പയിന്‍ ഊര്‍ജിതമായി തുടരാന്‍ തീരുമാനിച്ചു. വി.എസ്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. നയന സുരേഷ്, സജിനി രതീഷ്, അനില്‍ കാരാട്ട്, അബ്ദുള്‍ റസാഖ്, എന്‍. ശ്രീരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. മോഹന്‍ദാസ്(പ്രസിഡന്റ്), പി.എന്‍….

              Read More

                ക്ഷയരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ വിതരണം ചെയ്തു

                ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ 2025 ലെ ക്ഷയരോഗ മുക്ത തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ ഗോൾഡ് അവാർഡ് ഏറ്റുവാങ്ങി. നൂൽപ്പുഴ, പുൽപ്പള്ളി, കണിയാമ്പറ്റ, കോട്ടത്തറ, വൈത്തിരി, മീനങ്ങാടി, മുട്ടിൽ, മേപ്പാടി ഗ്രാമപഞ്ചായത്തുകളും സുൽത്താൻ ബത്തേരി നഗരസഭയും സിൽവർ അവാർഡിന് അർഹരായി. തൊണ്ടർനാട്, പനമരം, അമ്പലവയൽ, എടവക, തരിയോട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ ബ്രോൺസ് അവാർഡ് കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ.ടി രേഖ…

                Read More

                  ജില്ലാതല പൾസ് പോളിയോ വിതരണോദ്ഘാടനം: എം.പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു

                  ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ്‌ സ്റ്റാൻഡ് പരിസരത്ത് എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നോടങ്ങളിലായി സജ്ജീകരിച്ച 523 ബൂത്തുകള്‍ക്ക് പുറമേ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട…

                  Read More

                    സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു.

                    ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങൾ സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ…

                    Read More

                      നല്ലൂര്‍നാട് എംആര്‍എസ് സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി

                      നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍…

                      Read More