ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ജസീല റംലത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പർമാരായ ബഷീർ, ബുഷ്റ, പ്രസര പ്രസിഡന്റ് ചെറിയാൻ, സെക്രട്ടറി സനിൽ സംബന്ധിച്ചു. ഡോ. ആയിഷ ഫെബിന നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരായ ,ദർശന മാത്യു, ജസ്ന, അറ്റൻഡർമാരായ വനജ വി, സജിത കെ.ജി, ആശാവർക്കർമാരായ ലിസിയാമ്മ,റംലത്ത്, അജിത, ശോഭ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *