പിണങ്ങോട് : ദയ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ കെട്ടിട ഉദ്ഘാടനം പ ട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പുമന്ത്രി ഒ ആർ കേളു നിർവഹിച്ചു . ചടങ്ങിൽ കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ,പൊഴുതന പഞ്ചായത്ത് മെമ്പർ സി മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത് മെമ്പർ കെ പി അൻവർ , തണൽ എക്സിക്യൂട്ടീവ് അംഗം സി.എച്ച് സുബൈർ, വയനാട് ഇനി ഷ്യേറ്റീവ് ഇൻ പാലിയേറ്റീവിൻ്റെ പ്രസിഡൻ്റ് ഗഫൂർ താനേരി, ചെയർമാൻ ചന്ദ്രശേഖരൻ, സുരേന്ദ്രൻ തച്ചോളി, ദയ ഗ്രന്ഥശാല പ്രസിഡൻ്റ് പി.സി സജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് ചെയർപേഴ്സൺ ഷാഹിന പി.കെ സ്വാഗതം ആശംസിച്ച യോഗത്തിൽ സമീർ മൊട്ടത്താൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യ പ്രവർത്തകരായ ഐ സി റോജി, റൈഹാനത്ത് തുടങ്ങിയവരെ ആദരിച്ചു. ദയയുടെ തുടക്കം കുറിച്ച ബഷീർ കുറ്റിയിൽ, സുബൈർ പി.എം ദയ കൺവീനർ സമീർ മൊട്ടത്താൻ ,ദയക്ക് മികച്ച ലോഗോ രൂപകൽപ്പന ചെയ്ത രാജീവ്, കെട്ടിടത്തിൻ്റെ ആർക്കിടെക്റ്റ് ഇമ്രാൻ ഖാൻ, കോൺട്രാക്ടർ നൗഫൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം കൺവീനർ പുനത്തിൽ അസ്ലം ചടങ്ങിന് നന്ദി അറിയിച്ചു.
