പുല്‍പ്പള്ളി: 30 വര്‍ഷം മുമ്പ് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ സംയുക്തമായി തറക്കല്ലിട്ട ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാക്കണമെന്ന് എഎപി ബത്തേരി നിയോജകമണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. ബത്തേരി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി , പൂതാടി പ്രദേശങ്ങളില്‍ വികസനക്കുതിപ്പ് സാധ്യമാക്കുന്ന
പാലം പണി ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കണ്വന്ഷന് നിര്‍ദേശിച്ചു.
ജില്ല പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. ലിയോ മാത്യു കൊല്ലവേലില്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ അമ്പലവയല്‍, ഇ.വി. തോമസ്, ബേബി തയ്യിന്, കെ.സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലിയോ മാത്യു കൊല്ലവേലില്‍(പ്രസിഡന്റ്), ബേബി തയ്യില്‍(സെക്രട്ടറി), ഇ.വി. തോമസ്(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാക്കണം: ആം ആദ്മി പാർട്ടി.
