മാനന്തവാടി : മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. 110 പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി. ഉദ്ഘാടന ചടങ്ങിൽ ടീംകനിവ് രക്ഷാധികാരി ശ്രീ.കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ശ്രീമതി കെ.സബിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ കെ .ടി വിനു ,ശ്രീമതി സ്മൃതി.എൻ.എസ്. (റീജനൽമാനേജർ ,യുവരാജ് ഫൗണ്ടേഷൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. മഞ്ജു.എം.എസ്. സ്വാഗതവും ശ്രീമതി. വിദ്യാ പി.വിജയൻ നന്ദിയും പറഞ്ഞു.
