പനമരം: പനമരം ഗ്രാമപഞ്ചായത്തിൽ ലക്ഷ്മി ആലക്കമറ്റം പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗ്രാമ പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ 22-ാം വാർഡ് മെമ്പറാണ് ലക്ഷ്മി ആലക്കമറ്റം. യൂഡിഎഫിൻ്റെ അവിശ്വാസപ്രമേയം പാസ്സായതിനെ തുടർന്ന് എൻഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായിരുന്നു.
ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിലെ ബെന്നി ചെറിയാൻ യുഡിഎഫിന് വോട്ടു ചെയ്തു .
പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു; ലക്ഷ്മി ആലക്കമറ്റം പുതിയ പ്രസിഡൻ്റ്
