Headlines

wenewser-user

    ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ

    നരിക്കുനി: അഞ്ചു ഗ്രാം ബ്രൗൺഷുഗറുമായി നരിക്കുനിയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ജഹാംഗീർ ആലം, എം.ഡി മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്. കൊടുവള്ളി ഇൻസ്പെക്ടർ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ രഞ്ജിത്, എഎസ്ഐമാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ് എസ് സിപിഒ രതീഷ് എൻ.എം, സിപിഒ ശ്രീനിഷ്, ശ്രീജേഷ്, ഷിജു എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

    Read More

      ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി

      കല്‍പ്പറ്റ: മലപ്പുറത്തേക്ക് സ്ഥലംമാറ്റമായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബുവിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.പി. ഷമീര്‍, ഷഫീഖ് മുണ്ടക്കൈ, മുന്‍ പ്രസിഡന്റ് എ.എസ്. ഗിരീഷ്, മുന്‍ സെക്രട്ടറി നിസാം കെ. അബ്ദുള്ള, നീനു മോഹന്‍, സി.വി. ഷിബു, ഒ.ടി. അബ്ദുള്‍ അസീസ്, പി. ഇല്യാസ്, ഫൈസല്‍ നെടുമ്പാല, ലിന്റോ തോമസ്, ജയ്‌സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ടി.എം….

      Read More

        അടയ്ക്ക കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതല ടാസ്ക് ഫോഴ്സ്; റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം

        സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടയ്ക്ക കൃഷിയുടെ ഉത്പാദന ക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും…

        Read More

          ബൈരക്കുപ്പ പാലം: കേരള-കർണാടക സർക്കാരുകളെ വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു

          മാനന്തവാടി: കേരള കർണാടക സംസ്ഥാനങ്ങളുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ബൈരക്കുപ്പ പാലം പണിയാനായി അനുമതി നൽകിയ കർണാടക-കേരള സർക്കാരുകളെ വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളോടൊപ്പം ബൈരക്കുപ്പ, ഹുൻസൂർ പഞ്ചായത്തുകളിലെയടക്കമുള്ള കുടിയേറ്റ ജനതയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചിരകാല സ്വപ്നമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് യോഗം വിലയിരുത്തി. വയനാടിന്റെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ മുഴുവന്റെയും സമഗ്ര വികസനമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാധ്യമാകാൻ പോകുന്നതെന്ന് യോഗം പ്രത്യാശ രേഖപ്പെടുത്തി. കേരളത്തിൽ…

          Read More

            വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു.

            കാപ്പൻകൊല്ലി,: കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ട്.ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.ഈ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക…

            Read More

              പോക്സോ കേസിൽ യുവാവ് വൈത്തിരി പോലീസിന്റെ പിടിയിൽ

              പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

              Read More

                വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

                മാനന്തവാടി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 17 ആയി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച വിദ്യാര്‍ഥിയുടെ സാമ്പിള്‍ ആണ് പോസിറ്റീവായത്. 21 പേര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 538 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. കണ്ണൂരിലും രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍…

                Read More

                  ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി

                  കോട്ടത്തറ: കോട്ടത്തറ സെന്റ്. ആന്റണീസ് യു.പി.സ്കൂളിൽ ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി.ഹെഡ്മിസ്ട്രെസ് ലിസി സന്ദേശം നൽകി . അധ്യാപകരായ വീനിത ജോസഫ്, വിനയ, റിയ, ജിഷ , അനൂപ് എന്നിവർ നേതൃത്വം നൽകി.

                  Read More

                    ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

                    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ…

                    Read More

                      ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു

                      മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു. കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമം കെ. എസ്. ശശി ഉദ്ഘാടനം ചെയ്തു. മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്, ജോസി മെന്റസ്, പ്രഭാകരൻ കുട്ടൻ, ആന്റണി, ജബ്ബാർ,ഫാത്തിമ, ശെൽവകുമാർ എന്നിവർ സംസാരിച്ചു

                      Read More