Headlines

wenewser-user

    മോട്ടോർ തൊഴിലാളികൾ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി

    കൽപറ്റ: പെട്രോൾ, -ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്‌ ഓട്ടോ–ടാക്‌സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി. ഓട്ടോ–-ടാക്‌സി വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകുക, വിലക്കയറ്റം തടയുക, ഓട്ടോ-ടാക്‌സി നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു ജില്ലയിലെ സമരവും. ഇന്ധനവില വർധനയോടൊപ്പം നിത്യോപയോഗ സാധനങ്ങളടെ വിലക്കയറ്റം തൊഴിലാളികൾക്ക് ഇരട്ടപ്രഹരമാണ്‌. സിഐടിയു ജില്ലാ സെക്രട്ടറി എം മധു…

    Read More

      വന്യജീവി സംഘര്‍ഷം: സംസ്ഥാനതല കോണ്‍ക്ലേവ് നടത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

      തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കര്‍ഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ജില്ലാ കൃഷി ഓഫീസര്‍മാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   മലയോര മേഖലകളില്‍ വന്യജീവി ആക്രമണം കര്‍ഷകരുടെ ജീവിതത്തെയും കാര്‍ഷിക ഉല്‍പ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് മന്ത്രി…

      Read More

        പകര്‍ച്ചവ്യാധികളുടെ വ്യാപനം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

        തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം.   വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.   പാലക്കാട് ഇന്ന് ഒരാള്‍…

        Read More

          ഡ്രൈവിങ് ടെസ്റ്റില്‍ നിര്‍ണായക മാറ്റം; ഇനി മുതല്‍ റിവേഴ്‌സ് കാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

          തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി)വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ റിയര്‍വ്യൂ അഥവാ റിവേഴ്‌സ് കാമറ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.     ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി…

          Read More

            എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി

            എടപ്പെട്ടി: സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൻ്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാസ- ജൈവ വളങ്ങളുടെ വിപണന രംഗത്ത് അൻപതിൽപരം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം ഇവർക്കുണ്ട്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കമ്പനി റീജിയണൽ മാനേജർ കെ ആർ സോബിൻ ആമുഖപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ…

            Read More

              ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കി’; ഇഗ്നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ

              ന്യൂഡൽഹി: ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ. ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകൾ ചോർന്നതായാണ് ആക്ഷേപം. ടെലഗ്രാമിൽ ഇഗ്നോയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വെച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രൂപ്പുകൾ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നും ആരോപണമുണ്ട്. മാക്രോ ഇക്കണോമിക്സ് ഉൾപ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമിൽ പ്രചരിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം ഉൾപ്പെടുത്തി വിദ്യാർത്ഥികൾ ഇഗ്‌നോ അധികൃതർക്ക് മെയിൽ അയച്ചു. സമാനമായി ലഭിച്ച മുഴുവൻ പരാതികളും ഇഗ്നോ പൊലീസിന് കൈമാറി. ചോദ്യപേപ്പറുകൾ…

              Read More

                എടച്ചന കുങ്കന്റെ പേരില്‍ മിനിസ്‌റ്റേഡിയവും സ്മാരകവും നിര്‍മ്മിക്കണം; ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

                സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല ഇതിഹാസംവും വീര പഴശ്ശിയുടെ സൈന്യാധിപനുമായിരുന്ന എടച്ചന കുങ്കന്റെ പേരിൽ പുളിഞ്ഞാൽ ടൗണിൽ സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയിൽ മിനിസ്റ്റേഡിയവും സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിൽ സ്മാരകവും നിർമ്മിക്കാനുള്ള പദ്ധതിക്ക് റവന്യു ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ ജില്ലാ കളക്ടർ ഡിആർ മേഘശ്രീയെ സന്ദർശിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വൈസ് പ്രസിഡന്റ് സി പി മൊയ്ദീൻ ഹാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ ടി…

                Read More

                  മരക്കടവ് മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി 3 ആടിനെ പിടിച്ചു. രണ്ട് ആടുകളെ കൊന്നു

                  പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി മൂന്ന് ആടിനെ പിടിച്ചതിൽ രണ്ടെണ്ണത്തിന് കൊന്നു. ഒരു ആടിൻറെ കാലും അകിടും കടിച്ചു മുറിച്ചിരിക്കുകയാണ്. മരങ്ങാട്ടിൽ തങ്കച്ചൻ എന്ന ആളുടെ മൂന്ന് ആടുകളെയാണ് ഇന്ന് പുലി ആക്രമിച്ചത്. ഇവർക്കും ഭാര്യക്കും സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തവരാണ്. പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നു. ഇന്ന് പകൽ 11 മണിയോടുകൂടിയാണ് അയൽവാസികളും വീട്ടുകാരും ആടിൻ്റെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്. അപ്പോഴേക്കും രണ്ട് ആടിനെ കൊന്ന് മറ്റൊരാടിനെ പുലി കടിച്ചു മുറിച്ചിരുന്നു….

                  Read More

                    തോട്ടത്തിൽ നിന്നും രാജവെമ്പാലയേ പിടികൂടി

                    വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയേ കണ്ടത് വനം വകുപ്പിനേ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ,ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയേ വനത്തിൽ സ്വതന്ത്രമാക്കി.

                    Read More

                      അര്‍ബുദ ബാധിതന് ചികിത്സ നിഷേധിച്ചെന്ന്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

                      കല്‍പ്പറ്റ: അര്‍ബുദ ബാധിതനായ ആദിവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ്, ജില്ലാ സമൂഹികനീതി ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. അര്‍ബുദ ബാധയെത്തുടര്‍ന്ന് മുഖത്ത് പുഴുവരിച്ച നിലയില്‍ തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന്‍ എന്ന 66 കാരനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍…

                      Read More