Headlines

wenewser-user

    എസ്പിസി കേഡറ്റുകള്‍ വനപാത ശുചീകരിച്ചു.

    കാട്ടിക്കുളം: പ്ലാമൂല വിഎസ്എസിന്റെയും തൃശ്ശിലേരി സെക്ഷന്റെയും നേതൃത്വത്തില്‍ കാട്ടിക്കുളം ഗവ.ഹൈസ്‌കൂളിലെ എസിപിസി കേഡറ്റുകള്‍ വനപാത ശുചീകരണവും തൈ നടലും നടത്തി. ചങ്ങല ഗേറ്റ് മുതല്‍ കുറുക്കന്‍മൂല വരെയുള്ള വനപാതയാണ് ശുചീകരിച്ചത്. വാര്‍ഡ് മെമ്പര്‍ സിജിത്ത് കെ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍ കെ.യു (ഡിവൈആര്‍എഫ്ഒ), പ്രജീഷ്.കെ (ബിഎഫ്ഒ), ശരത് കെ.എം (ബിഎഫ്ഒ), നന്ദകുമാര്‍ (എഫ്ബിഎ), ഷക്കീര്‍ കെ.യു (ഡിഐ എസ്പിസി) സിനി വര്‍ഗീസ് (എസിപിഒ) എന്നിവര്‍ നേതൃത്വം നല്‍കി  

    Read More

      സ്കൂൾ ലൈബ്രറിയിലേക്ക്പുസ്തകം സംഭാവന നൽകി.

      പെരിക്കല്ലൂർ: പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ബെന്നിജോസ് ബംഗാഡി (ബെന്നി TJ)1991-92 SSLC -ബാച്ച് GHS പെരിക്കല്ലൂർ) പുസ്തങ്ങൾ സ്കൂൾ ലൈബ്രറിക്കു സംഭാവന നൽകി. DWP-42 നോവൽ, കടങ്കവിതകൾ (ബാലസാഹിത്യം) കാർവണ്ട് (ബാലകവിതാ സമാഹാരം) എന്നീ കൃതികൾ സഹപാടികളായ ശ്രീ.വിജയകുമാർ (തമ്പി), ശ്രീ. ബിജു പി.ജെ, ശ്രീ സന്തോഷ് എൻ.റ്റി, സ്കൂൾ ലൈബ്രേറിയൻ ശ്രീമതി. ബീന ടീച്ചർ, ശ്രീമതി സിജ ടീച്ചർ, സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ GHS ൻ്റെ പ്രധാന അധ്യാപിക ശ്രീമതി. ഡോളി ടീച്ചർക്കു കെെമാറി.

      Read More

        പരിസ്ഥിതി ദിനാചരണം നടത്തി

        സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെയും മാർ ബസേലിയോസ് കോളേജ് ഓഫ് എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതി ക്വിസ് വേഴ്സിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, സെമിനാർ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ പി സി ചിത്തിര അധ്യക്ഷയായി. മേരാ യുവ ഭാരത് പ്രതിനിധി കെ എ അഭിജിത്ത്, യുവസമിതി ജില്ലാ കൺവീനർ ടി ടി അശ്വിൻ…

        Read More

          പാടിച്ചിറയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു

          പുൽപ്പള്ളി : പാടിച്ചിറ കിഴക്കേഭാഗത്ത് ബിനുവിന്റെ വളർത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു ഭക്ഷിച്ച നിലയിൽ. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വന്യജീവി കൊന്നു ഭക്ഷിച്ചത്. ബഹളം കേട്ട് വീട്ടുകാർ എണീറ്റ് നോക്കുമ്പോൾ വന്യജീവി സ്ഥലം വിട്ടു.

          Read More

            താമരശ്ശേരി ചുരത്തിൽ പകൽ സമയത്തെ നിയന്ത്രണം കാറ്റിൽപ്പറത്തി വലിയ വാഹനങ്ങൾ; രാത്രിയായാൽ വൻ ഗതാഗതക്കുരുക്ക്

            താമരശ്ശേരി/വയനാട്: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും റോഡ് വികസന പ്രവൃത്തികളും നടക്കുന്ന താമരശ്ശേരി ചുരത്തിൽ ജില്ലാ കളക്ടറുടെ യാത്രാ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു. ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ചരക്കുലോറികൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിൽ പകൽ സമയങ്ങളിൽ ചുരത്തിൽ വലിയ ഗതാഗതക്കുരുക്കുകൾ അനുഭവപ്പെടുന്നില്ലെങ്കിലും, ഈ നിരോധന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ്…

            Read More

              കല്യാണത്തും പള്ളിക്കൽ നേർച്ച ജൂൺ 7, 8, 9 തീയതികളിൽ

              മാനന്തവാടി: എടവക കല്യാണത്തും പളളിക്കലിൽ അന്ത്യവിശ്രമം കൊളളുന്ന ശൈഖ് ശാഹുൽ മുർതളാ തങ്ങളുടെ ആണ്ട് നേർച്ച ജൂൺ 07, 08, 09 ദിവസങ്ങളിലായി വിപുലമായ രീതിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7 മണിക്ക് യുവ പ്രഭാഷകൻ ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ മഹല്ലുകളുടെ സംഗമത്തിന് നേതൃത്വം നൽകും. തിങ്കളാഴ്ച അമീൻ ഫൈസി കോക്കടവ് നടത്തുന്ന പ്രഭാഷണം, ദിക്റ് ദുആ മജ്ലിസ് എന്നിവ നടക്കും. സമാപന ദിവസമായ ചൊവാഴ്ച രാവിലെ 9.30 മണിക്ക് നടത്തപ്പെടുന്ന…

              Read More

                സേഫ് വിതിന്‍ പദ്ധതി: ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

                വൈത്തിരി: ദുരന്തസമയങ്ങളില്‍ സമൂഹത്തിന് വേഗത്തിലും ഫലപ്രദമായും പിന്തുണ ഉറപ്പാക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെ കോഴിക്കോട് അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ജീവന നടപ്പാക്കുന്ന ‘സേഫ് വിതിന്‍: റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്’ പദ്ധതിയുടെ ഭാഗമായി ഹാര്‍ട്ട് ടാസ്‌ക് ഫോഴ്‌സ്((ഹ്യുമാനിറ്റേറിയന്‍ എമര്‍ജന്‍സി എയ്ഡ് ആന്‍ഡ് റെസ്‌പോണ്‍സ് ടീം)അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നല്‍കി. സെന്റ് ജോസഫ്‌സ് പള്ളി ഹാളില്‍ നടത്തിയ പരിപാടിയില്‍ മേപ്പാടി, വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത 40 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

                Read More

                  പരിസ്ഥിതി ക്വിസ് നടത്തി

                  വടുവന്‍ചാല്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൈഎംസിഎ യൂണിറ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും നല്‍കി. നെടുങ്കരണ സിഎംഎസ് സ്‌കൂളിലും ചിത്രഗരി എല്‍പി സ്‌കൂളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നെടുങ്കരണയില്‍ വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് സജി മാത്യു പഠനോപകരണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സെക്രട്ടറി കെ.എം. ജോസ് പ്രസംഗിച്ചു. ട്രഷറര്‍ സാജന്‍ മാത്യു, മോഹന്‍, ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഗ്ലാഡ്‌സണ്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി എം. രജീഷ് നന്ദിയും പറഞ്ഞു….

                  Read More

                    തൂഫാൻ ദി നാർക്കോ ഹണ്ട്-ബോധവൽക്കരണ ക്ലാസ് നടത്തി

                    കരിങ്കുറ്റി: ലഹരിക്കെതിരെ കേരള പോലീസിൻ്റെ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പ്രോജക്ടിൻ്റെ ഭാഗമായി കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ രണ്ടാം വർഷ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ലിജി സി എം., അധ്യാപകൻ തങ്കച്ചൻ എൻ.ഡി. എന്നിവർ സംസാരിച്ചു. വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫിസർ മുരളീധരൻ കെ.പി. ക്ലാസ്സിന് നേതൃത്വം നൽകി  

                    Read More

                      മെത്തഫിറ്റാമിനുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ

                      മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. കര്‍ണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനില്‍കുമാര്‍ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡില്‍ രണ്ടാം ഗേറ്റ് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പര്‍ മാരുതി…

                      Read More