കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…
