വയനാട്ടിലെ ജനപ്രതിനിധികൾ തികഞ്ഞ പരാജയം ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ:-കേരളത്തിൽ ആദിവാസികളും സാധാരണക്കാരും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന വയനാട് ജില്ലയെ പിന്നോക്ക അവസ്ഥയിൽ എത്തിച്ചത് ഇവിടെ മുൻപും പിമ്പും തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണ് എന്ന് ആക്ഷൻ കമ്മിറ്റി വിലയിരുത്തി. 10 വർഷം കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ വയനാട് മെഡിക്കൽ കോളേജ് അട്ടിമറി നടത്തിയാണ് മാനന്തവാടിയിലേക്ക് മാറ്റിമറിച്ചത്. ഇതിന്റെ പിന്തുടർച്ച എന്നോണം മാനന്തവാടി എംഎൽഎ പ്രാദേശിക വാദം ഉന്നയിച്ചു അവിടുത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളജിനായി എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും…
