Headlines

wenewser-user

താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു

ലക്കിടി :പുതുപ്പാടി ഗ്രാമ പഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചരണാർഥം സംഘടിപ്പിച്ച പരിപാടി സി. കെ. കാസിം എം.എൽ എ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സദാ സേവന സന്നദ്ധരായി സേവനമനുഷ്ഠിക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരെ എം.എൽ എ പ്രശംസിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം…

Read More

ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഭാവന കൈമാറി

കല്‍പ്പറ്റ: മുണ്ടക്കൈ ചുരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന പദ്ധതിയിലേക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സലാല കേരള ചാപ്റ്ററിന്റെ സംഭാവന കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും റെവന്യുമന്ത്രിയുമായ എ പി അനില്‍കുമാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബാലചന്ദ്രന്‍, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ നിന്‍ജോ തോമസ് എന്നിവരില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി. കൃഷി മന്ത്രി ടി സിദീഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക്ക്, ഉഷാ വിജയന്‍ എംഎല്‍എ, കെ.എല്‍ പൗലോസ്, പി.പി ആലി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍…

Read More

വയനാട്ടില് വീണ്ടും ഷിഗെല്ല ; നാല് വിദ്യാർഥികള് ചികിത്സയിൽ

മാനന്തവാടി : ജില്ലയില് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവണ്മെമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്ക്ക് മുമ്പ് മാനന്തവാടി മെഡിക്കല് കോളേജില് ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.   കോളേജ് ഹോസ്റ്റലില് താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില് ഒരാള് കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാല്…

Read More

നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം

കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി. മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിന് CDTI ഡയറക്ടർ പ്രശംസാപത്രം നൽകി ആദരിച്ചു. വയനാട് ജില്ലാ…

Read More

കരിമ്പാറക്കുന്നിലെ രാത്രികൾ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജോൺസൺ ജോസഫ് എഴുതിയ കരിമ്പാറ ക്കുന്നിലെ രാത്രികൾ എന്ന കൃതി പത്മപ്രഭ ഗ്രന്ഥാലയം എം.പി.വീരേന്ദ്രകുമാർ ഹാളിൽ വെച്ചു പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പ്രകാശനം നിർവഹിച്ചു. പിണങ്ങോട് ഡബ്ലിയു. ഒ. ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ താജ് മൻസൂർ പുസ്തകം ഏറ്റുവാങ്ങി. ഡബ്ലിയു. ഒ.എച്ച് എസ്. എസ്. അധ്യാപിക പി. കെ.ഷാഹിന പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു . ,റെജി ജോർജ്, ഹമീദ് കൂരിയാടൻ, അഡ്വ. പി.ചാത്തുക്കുട്ടി,…

Read More

മനുവിന്റെ മരണം:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകും – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻ ബത്തേരി : പൊൻകുഴി ഉന്നതിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മനുവിന്റെ വീട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.എൽ.എ,മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പട്ടികവർഗ്ഗ വികസന മന്ത്രിക്കും കത്ത്…

Read More

ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു

താന്നിക്കൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താന്നിക്കൽ യുറീക്ക ബാലവേദിയുടെയും പ്രണവം വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ശാസ്ത്ര പ്രവർത്തനങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡൻ്റ് എം ടി മാത്യു അധ്യക്ഷനായി. പരിഷത്ത് ബാലവേദി സംസ്ഥാന കൺവീനർ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിനും ബാലവേദി സംസ്ഥാന സമിതിയംഗം വിവേക് മോഹൻ ശാസ്ത്ര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗവും വായനശാല സെക്രട്ടറിയുമായ പി സി ജോൺ, മാനന്തവാടി…

Read More

കഞ്ചാവും, എം.ഡി.എം.എയും, ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.

കഞ്ചാവും, എം.ഡി.എം.എയും, ഹാഷിഷ് ഓയിലുമായി യുവാക്കൾ വയനാട് പോലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍, എം.എന്‍. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ഐക്കാരന്‍ വീട്ടില്‍ എ.കെ. സുബൈര്‍(34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്. ലക്കിടി ഓറിയന്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്….

Read More

അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് അദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു.   ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഇവർ ബന്ധുക്കളില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13-ാം തീയതി രാത്രി വീട്ടിൽ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇരുട്ടായതോടെ മറിയം പൈലി മെഴുകുതിരി കത്തിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തെറ്റി വീണ മെഴുകുതിരിയിൽ നിന്ന് തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റു. ബഹളം കേട്ട് ഓടിയെത്തിയ…

Read More

കെ എസ് ഇ ബി യിൽ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണം : കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ

കൽപ്പറ്റ:- ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ എസ് ഇ ബി ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തിരമായി വിതരണം ചെയ്യാൻ നടപടികൾ കൈക്കൊള്ളണമെന്നും കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.വയനാട് ജില്ലാസമ്മേളനം കൽപ്പറ്റ എം ജി റ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് വൈദ്യുതിനിയമത്തിന്റെയും കരാറുകളുടെയും പരിരക്ഷയുണ്ടെന്നിരിക്കെ മാനേജ്മെന്റ് തുടരുന്ന നിയമലംഘനം അംഗീകരിക്കാനാവില്ല. അനുവദിച്ച ഇരുപത്തിരണ്ടുശതമാനം…

Read More