wenewser-user

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിക്കുനി, കല്ലഞ്ഞി മാട്ടുമ്മല്‍, ഇ.കെ. മുഹമ്മദ് അനസ്(29)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്.  ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.

Read More

മുത്തങ്ങയിൽ വ്യാജ മദ്യം പിടികൂടി

മുത്തങ്ങ : വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ് ൻ്റെ നേതൃത്വത്തിൽ , എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ഇൻ്റലിജൻസും സംയുക്തമായി മുത്തങ്ങ ഭാഗത്ത് നടത്തിയ പരിശോധനയിൽ , കുമഴി ഭാഗത്ത് ചുക്കാനിക്കുനി ഉന്നതിക്കു സമീപം ഉള്ള നമ്പറിടാത്ത ഒറ്റമുറി കടയിൽ 9 ലിറ്റർ വ്യാജ മദ്യം വിൽപനക്കായി സൂക്ഷിച്ച് വെച്ച കുറ്റത്തിന് ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ കാര്യംമ്പാതിക്കുന്ന് ഭാഗം, തേക്കനാംക്കുന്നേൽ വീട്,മാത്യൂ മകൻ ജിനിഷ് മാത്യൂ എന്നയാളെ…

Read More

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നിവേദനം നൽകി: മുസ്ലിം ലീഗ്

പടിഞ്ഞാറത്തറ : വയനാട് ജില്ലയിലെ ചുരം യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി 1994ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബാവയുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻതുടക്കം കുറിച്ച വയനാട്ടിലെ പ്രധാന ചുരം ബദൽ പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി. പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട് എത്താൻഏതാണ്ട്…

Read More

സേവനമികവിന് അംഗീകാരം; പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

കൽപ്പറ്റ: സെപ്റ്റംബർ മാസത്തിൽ മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു. വയനാട് ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം, നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡി.വൈ.എസ്.പി മനോഹരൻ ടി ഉൾപ്പെടെയുള്ള ജില്ലാ പോലീസിലെ വിവിധ വിഭാഗങ്ങളിലെ 99 പേരെയാണ് ആദരിച്ചത്. ജില്ലാ പോലീസ് മേധാവിയും അഡീഷണൽ…

Read More

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബത്തേരി നായ്ക്കട്ടി മാളപ്പുര റഷീദ് (43) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി ടൗണിൽ അസ്വഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതിൽ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും 80 പാക്കറ്റ് ഹാൻസും 4 പാക്കറ്റ് കൂൾലിപ്പുമാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

സ്കിൽ ഫെസ്റ്റിവൽ നടത്തി.

ഗവൺമെൻ്റ് സർവ്വജന ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജ്ജിച്ചെടുത്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മാറ്റുരുക്കലും ലക്ഷ്യമിട്ടു കൊണ്ട് നൈപുണ്യമേള നടത്തി . വിദ്യാർത്ഥികളിൽ അന്തർലീനമായ തൊഴിൽ നൈപുണികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ആശയ രൂപീകരണത്തിനും പൊതുജനങ്ങളുടെ ഇടയിൽ തൊഴിൽ വിദ്യാഭ്യാസത്തെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹായകമാണ് നൈപുണ്യ മേള. സ്കൂൾ തലത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഫാഷൻ ഡിസൈനിംഗ്…

Read More

ധനസഹായ വിതരണം ചെയ്തു.

കല്പറ്റ: സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ ശ്രീ. എം. എം. ഇബ്രായിക്കുട്ടി അംഗമായ കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയിൽ നിന്നുള്ള ധനസഹായം ഇബ്രായി കുട്ടിയുടെ നോമിനിയായ മാതാവ് ശ്രീമതി ജമീലക്ക് ജില്ലാ പോലീസ് മേധാവി ശ്രീ .എസ്. ദേവമനോഹർ ഐ.പി.എസ് കൈമാറി. വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ വയനാട് അഡിഷണൽ എസ്. പി ശ്രീ.എൻ. ആർ ജയരാജ് മുഖ്യാതിഥിയായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ…

Read More

പുകയില വിമുക്ത യുവജന ക്യാമ്പയിന്‍ പ്രതിജ്ഞയെടുത്തു

കല്‍പ്പറ്റ: പുകയില വിമുക്ത യുവജന ക്യാമ്പയിന്‍ 4.0യുടെ ഭാഗമായി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ പ്രോഗ്രാം ഓഫിസര്‍മാര്‍, ജീവനക്കാർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ – ‘പുകയിലയോട് നോ പറയാം. പുകയില വിമുക്ത യുവജന കാമ്പയിന്റെ ഭാഗമായി, ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു: ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യില്ല. ഞാന്‍ എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും…

Read More

ചിരകാല സ്വപ്നം യാഥാർഥ്യത്തിലേക്ക്; പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ നടപടി

കൽപ്പറ്റ: വയനാട് ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വീണ്ടും വേഗം കൈവരുന്നു. റോഡ് നിർമാണം ഉൾപ്പെടെ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി ചർച്ച നടത്തി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ്, കൽപ്പറ്റ ഔട്ടർ റിങ് റോഡ്, ഇന്നർ റിങ് റോഡ്, പന്തിപ്പൊയിൽ പാലം തുടങ്ങിയ പ്രധാന പദ്ധതികളുടെ പുരോഗതിയും തുടർനടപടികളും ചർച്ചയായി. തുടർന്ന്…

Read More

ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഹാള്‍ട്ടിങ് പെര്‍മിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷന്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്‌ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതല്‍ 300 വരെയുള്ള നമ്പറുകളിലുള്ള വാഹനങ്ങളാണ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥാവകാശം, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 29 ന് 301 മുതല്‍ 600 വരെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനും തുടര്‍ന്ന്…

Read More