താഴെ കരണി ഇൻഡോർ സ്റ്റേഡിയത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടുകളും : സമഗ്രാന്വേഷണം വേണമെന്ന് ലോക്കൽ ഗവേണൻസ് വാച്ച്
കൽപ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും താഴെ കരണി ഇൻഡോർ സ്റ്റേഡിയത്തിൻ്റെ മറവിൽ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതിയും, ക്രമക്കേടും, നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നും, ഭരണസമിതികളുടെ തീരുമാനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും, ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ലോക്കൽ ഗവേണൻസ് വാച്ച് (LGW) ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വിജിലൻസ് ഡയറക്‌ടർ, ജില്ലാ കളക്‌ടർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകി. പടാരിക്കുന്ന്…
