മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു
മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താൻ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാർച്ചിൽ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രസ് റിഹേഴ്‌സൽ സമയത്ത് ലിക്വിഡ് ഹൈഡ്രജൻ ചോർച്ച ഉണ്ടായെന്നും, പിഴവുകൾ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി. രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓറിയൺ പേടകത്തെ…
