അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകും: പ്രവീൺ മോഹൻ.
കൽപ്പറ്റ: ഡിജിറ്റൽ രംഗത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന സംസ്ഥാനമായ കേരളത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാനമായ ചില മാറ്റങ്ങൾ സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും കേബിൾ ടി വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രവീൺ മോഹൻ. ഗോൾ 2030 ൻ്റെ ഭാഗമായി നിലവിലെ കേബിൾ ടി.വി. ഓപ്പറേറ്റർമാർ എം.എസ്.പി. അഥവാ മൾട്ടി സർവ്വീസ് പ്രൊവൈഡർമാരായി മാറുമെന്നും ആ കാഴ്ചപ്പാടിലാണ് ക്ലസ്റ്ററുകൾ ആരംഭിച്ചതെന്നും സി.ഒ. എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പറഞ്ഞു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്…
