ലിംഗനിർണയ നിരോധന നിയമം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം കർശനമായി നിരോധിക്കുന്ന പി.സി.പി.എൻ.ഡി.ടി നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പെൺഭ്രൂണഹത്യ തടയുക, സ്ത്രീ-പുരുഷ അനുപാതം സന്തുലിതമായി നിലനിർത്തുക, ലിംഗവിവേചനം പൂർണ്ണമായും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പി.സി.പി.എൻ.ഡി.ടി നിയമം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ജില്ലയിലെ സ്‌കാനിംഗ് സെൻ്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. …
