wenewser-user

‘ഇതളുകൾ തിരികെ’ മാഗസിൻ പ്രകാശനം ചെയ്തു

കല്ലോടി: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ 1995–96 എസ്.എസ്.എൽ.സി. ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘ഇതളുകൾ തിരികെ’ മാഗസിൻ പ്രകാശനം ചെയ്തു. 1948 മുതൽ 2026 വരെയുള്ള കല്ലോടി പ്രദേശത്തിന്റെ ചരിത്രവും സ്കൂൾ സ്ഥാപിതമായതിനു ശേഷമുള്ള നാടിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ വളർച്ചയും മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് മാഗസിൻ.   എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനൻ സ്കൂൾ മാനേജർ റവ. ഫാ….

Read More

അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നൽകി.

മടക്കിമല: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് അഭിമാനമായി മാറിയ മടക്കിമല സ്വദേശി സൈനികനായ അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. ഫെൻസിങ് ടീം ഇനത്തിലാണ് വെള്ളിത്തിള ക്കവുമായി അലോഷ്യസിന്റെ നേട്ടം. നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്. 65 പേർ മാറ്റുരച്ച മത്സരത്തിലാണ് അലോഷ്യസ് അഞ്ചാമതെത്തിയത്. ടീം ഇനത്തിൽ ഇന്ത്യയുടെ എ ടീമും ബി ടീമും തമ്മിലായിരുന്നു മത്സരം. ബി ടീമിലെ…

Read More

നേപ്പാൾ ദുരന്തത്തിൽ ശശി തരൂരിന്റെ ഞെട്ടിക്കുന്ന അനുഭവം; മിന്നൽ പ്രളയമുണ്ടായത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ

ന്യൂഡൽഹി: നേപ്പാളിലെ തകർത്ത മിന്നൽ പ്രളയത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മിന്നൽ പ്രളയമുണ്ടായ സമയത്ത് താൻ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറഞ്ഞു. കാഠ്മണ്ഡുവിൽ എത്തിച്ചേർന്ന ശേഷമാണ് പ്രകൃതിദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി താൻ അറിയുന്നതെന്നും, മരണസംഖ്യ 360 കടന്നതായും രണ്ടായിരത്തിലധികം ആളുകളെ കാണാതായതായും കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ദുരന്തബാധിതരായ നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെയും ശശി തരൂർ പൂർണ്ണമായും പിന്തുണച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ…

Read More

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്ത് മദ്യവിൽപനയിൽ വൻ കുതിച്ചുചാട്ടമെന്ന് ഔദ്യോഗിക കണക്കുകൾ. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനുള്ളിൽ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി ആകെ 771.29 കോടി രൂപയുടെ മദ്യമാണ് വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സമാനമായ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ ഓണാഘോഷങ്ങളിൽ മദ്യവില്പന എക്കാലത്തെയും ഉയർന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്തുടനീളം…

Read More

എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം: സ്വാതന്ത്ര കർഷകസംഘം

കൽപറ്റ:എണ്ണപ്പന കൃഷി ചെയ്ത കർഷകരെ സഹായിക്കണമെന്ന്സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും കൃഷി ആരംഭിച്ചിരുന്നു. വൈത്തിരി, ചുണ്ടേൽ, ചേലോട്, കൈനാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ വലിയ പ്രതിക്ഷയോടെ തുടങ്ങിയത് സർക്കാർ സംവിധാനങ്ങളും എണ്ണപ്പന വികസന എജൻസികളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചായിരുന്നു. ഏക്കർ കണക്കിന് ഭൂമികളിൽ പനതൈകൾ നാട്ടുപ്പിടിപ്പിച്ച കർഷകർക്ക് നിലവിൽ ന്യായമായ വിപണി വിലയും സംഭരണവും സംവിധാനങ്ങളും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. കൃഷിയിടങ്ങളിൽ…

Read More

നേപ്പാളിൽ പ്രളയക്കെടുതി: മരണം 469 കടന്നു, 290 ഇന്ത്യക്കാരടക്കം 1500-ഓളം പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽപ്രളയത്തിലും മണ്ണടിച്ചിലിലും മരണസംഖ്യ 469 കടന്നു. കാണാതായ 1,468-ഓളം പേർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായവരിൽ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളും ടിബറ്റിലെ കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയ ഭക്തരുമാണ്. ഏറ്റവും കൂടുതൽ ആളുകളെ കാണാതായത് ഇന്ത്യയിൽ നിന്നാണ്; 290 ഇന്ത്യാക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. റസൂവഗധി അതിർത്തി കടമ്പയും താഴ്‌വരകളും പ്രളയത്തിൽ പൂർണ്ണമായും തകർന്നു. പ്രളയത്തെ തുടർന്ന് ചൈന-നേപ്പാൾ അതിർത്തിയിൽ രൂപപ്പെട്ട തടാകം നിറഞ്ഞു കവിയുന്നത് താഴത്തെ പ്രദേശങ്ങളിൽ കൂടുതൽ…

Read More

35 ദിവസത്തിൽ 433.81 കോടി; ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales)   ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം…

Read More

യാക്കോബായ സഭയിലെവൈദികരുടെ മാതാപിതാക്കളെ ആദരിക്കും.

മീനങ്ങാടി:യാക്കോബായ സഭയിലെവൈദികരുടെയും അവരുടെ പത്നിമാരുടെയും മാതാപിതാക്കളെ ആദരിക്കൽ ചടങ്ങ് വേരും തളിരും എന്ന പേരിൽ നടക്കും. വെള്ളിയാഴ്ച (28) വൈകിട്ടാണ് പരിപാടി.മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും .       മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടക്കുന്ന പരിപാടിയിൽഓർമ്മയായ മാതാപിതാക്കൾക്ക് ഓർമ്മ പ്രാർത്ഥനയും, ഓർമ്മത്തെ നടൽ, ഒരു കൈ സഹായം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.മീനങ്ങാടി ഡയാലിസിസ് സെന്റർ, കാക്കവയൽ തണൽ ചാരിറ്റി, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ സഹായ വിതരണവും ചടങ്ങിന്റെ…

Read More

കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.

കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.48 മണിക്കൂർ ഹർത്താൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും സർവീസ് നടത്തുന്നില്ല.   കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ പുലി ആന എന്നീ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഗൂഡല്ലൂർ ഓവേലിയിൽ ഈ മാസം രണ്ടാഴ്ച ഇടവേളയിൽ രണ്ടു മനുഷ്യ ജീവനുകൾ…

Read More

ഇത്തവണയും പതിവ് തെറ്റിച്ചില്ല: നബിദിനഘോഷയാത്രയ്ക്ക് കണിയാരത്ത് ഉജ്ജ്വല സ്വീകരണം

മാനന്തവാടി: നബിദിനഘോഷ യാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്‌സുമെല്ലാം നല്‍കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്‌തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല….

Read More