wenewser-user

പരിസ്ഥിതി ക്വിസ് നടത്തി

വടുവന്‍ചാല്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൈഎംസിഎ യൂണിറ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും നല്‍കി. നെടുങ്കരണ സിഎംഎസ് സ്‌കൂളിലും ചിത്രഗരി എല്‍പി സ്‌കൂളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നെടുങ്കരണയില്‍ വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് സജി മാത്യു പഠനോപകരണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സെക്രട്ടറി കെ.എം. ജോസ് പ്രസംഗിച്ചു. ട്രഷറര്‍ സാജന്‍ മാത്യു, മോഹന്‍, ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഗ്ലാഡ്‌സണ്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി എം. രജീഷ് നന്ദിയും പറഞ്ഞു….

Read More

തൂഫാൻ ദി നാർക്കോ ഹണ്ട്-ബോധവൽക്കരണ ക്ലാസ് നടത്തി

കരിങ്കുറ്റി: ലഹരിക്കെതിരെ കേരള പോലീസിൻ്റെ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പ്രോജക്ടിൻ്റെ ഭാഗമായി കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ രണ്ടാം വർഷ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ലിജി സി എം., അധ്യാപകൻ തങ്കച്ചൻ എൻ.ഡി. എന്നിവർ സംസാരിച്ചു. വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫിസർ മുരളീധരൻ കെ.പി. ക്ലാസ്സിന് നേതൃത്വം നൽകി  

Read More

മെത്തഫിറ്റാമിനുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ

മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. കര്‍ണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനില്‍കുമാര്‍ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡില്‍ രണ്ടാം ഗേറ്റ് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പര്‍ മാരുതി…

Read More

സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും തലമുറകള്‍ക്കുമായി അത്യധ്വാനം ചെയ്ത മുതിര്‍ന്ന പൗരന്‍മാരെ സമൂഹവും സര്‍ക്കാരും കരുതലോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടന ജില്ലാ പ്രസിഡന്റ് കെ.വി. പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.പി. വര്‍ഗീസ്, പി.ടി. ഗോപാലക്കുറുപ്പ്, വി.വി. നാരായണ വാര്യര്‍, ഇ.വി. ഏബ്രഹാം, ജോര്‍ജ്…

Read More

ജെൻ സി അവാർഡുദാനവും ജെൻ സി സ്റ്റാറ്റസ് റീലുമായി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്

പിണങ്ങോട്: വേദിയിൽ ആരും എഴുന്നേറ്റില്ല. ആമുഖ പ്രസംഗമുണ്ടായില്ല. ഓരോരുത്തർക്കും കിട്ടിയത് കൃത്യം 3 മിനിറ്റ്. ഫലം 150 പേർക്ക് അവാർഡ് ദാനം, ഒരു മണിക്കൂർ കൊണ്ട് ചടങ്ങ് തീർന്നു. വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് ചൊവ്വാഴ്ച സംഘടിപ്പിച്ച ‘സാർത്ഥക 26’ അവാർഡ് ദാന ചടങ്ങ് കെട്ടിലും മട്ടിലും വ്യത്യസ്തമായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഒരുക്കിയത് ജെൻ സി മനസ്സറിഞ്ഞൊരു വേദി. എല്ലാ വിഷയത്തിലും എ പ്ലസ്…

Read More

പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു

പടിഞ്ഞാറത്തറ : അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിച്ചേരുന്ന പടിഞ്ഞാറത്തറ ടൗൺ നവീകരിച്ച് സൗന്ദര്യവൽക്കരിക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.പടിഞ്ഞാറത്തറ ടൗണിന്റെ ഇരുഭാഗത്തുമുള്ള ഡ്രൈനേജ് പുനക്രമീകരിച്ച് സ്ലാബും ടൈലുകളും മാറ്റി വീതി കൂട്ടേണ്ടിടത്ത് വീതികൂട്ടി കൈവരികൾ സ്ഥാപിച്ചു അതിനുമുകളിൽ ഫ്ലവറുകൾ വെച്ച്ടൗൺ സൗന്ദര്യവൽക്കരിക്കും.ഫോക്കസ് ക്ലിനിക്ക് മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ വാം ലൈറ്റുകൾ സ്ഥാപിക്കും.ആവശ്യമായ സൈൻ ബോർഡുകളും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തും.പടിഞ്ഞാറത്തറ ടൗൺ ക്ലീൻ സിറ്റിയും ഗ്രീൻ…

Read More

നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ പരിസ്ഥിതി ദിനചാരണം

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നസീറ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിൽ ആസ്റ്റർ വോളന്റിയെഴ്സുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. മെഡിക്കൽ വിദ്യാർത്ഥികളുടെ എൻ എസ് എസ് കൂട്ടായ്മ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികൾ, ഓയിസ്ക ഇന്റർനാഷണൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബൊട്ടാണിക്കൽ ഗാർഡന്റെ വിവിധ ഭാഗങ്ങളിൽ അപൂർവയിനങ്ങളിൽപ്പെട്ട വിവിധങ്ങളായ തൈകൾ വച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന നസീറ…

Read More

പരിസ്ഥിതി സംരക്ഷണത്തിന് പുതുതലമുറ രംഗത്തിറങ്ങണം: ചന്ദ്രിക കൃഷ്ണൻ

പരിസ്ഥിതി സംരക്ഷണത്തിനും പരിസര മലിനീകരണമെന്ന വലിയ ഭീഷണി ഇല്ലാതാക്കാനും പുതിയ തലമുറ രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അവശ്യ സേവനങ്ങൾ വീട്ടുമുറ്റത്ത് ലഭ്യമാവുന്ന പുതിയ കാലത്ത് നാം നേടിയ എല്ലാ മുന്നേറ്റങ്ങളുടെയും ആഘാതം അനുഭവിക്കുന്നത് പ്രകൃതിയാണെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ വെല്ലുവിളി അതിജീവിക്കേണ്ടതുണ്ടെന്നം അവർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം വലിയ വെല്ലുവിളിയായി…

Read More

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍

സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്. രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം ഡോക്ടറെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.   കോഴിക്കോട് വിജിലൻസ്…

Read More

കുടകില്‍ കാട്ടാന ആക്രമണം; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

കുടക്: കര്‍ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.   ഗോണിക്കൊപ്പലിന് സമീപമുള്ള കോണനക്കാട്ടെ ഗ്രാമത്തിലുള്ള കോഫി പ്ലാന്റേഷനില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം സന്ധ്യ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് പ്ലാന്റേഷനില്‍…

Read More