സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം; കൗതുകവും ആവേശവും നിറഞ്ഞ് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ
പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്. രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ്…
