എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില. ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25)നെയാണ് അമ്പലവയല്‍ പോലീസ് 13.10.2026 തീയതി ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയത് ഇയാളാണ്. സംഭവത്തില്‍ മേപ്പാടി, റിപ്പണ്‍ 52, പുല്ലാട്ടില്‍ വീട്ടില്‍, എം. ജെയ്സല്‍(26)നെ തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്….
