wenewser-user

    സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

    അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   ഇന്ന് രാവിലെയാണ് കാറിനുള്ളിൽ വിപിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് വിപിൻ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ്…

    Read More

      മീനങ്ങാടിയിൽ വീടിന് തീപിടിച്ചു; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതെന്ന് സംശയം; ഒഴിവായത് വൻ ദുരന്തം

      മീനങ്ങാടി: മീനങ്ങാടി കൊങ്ങിയമ്പത്ത് തോപ്പിൽ പ്രേം കുമാറിന്റെ വീടിന് തീപിടിച്ചു. വീടിന്റെ മുകൾ നിലയ്ക്കാണ് തീപിടിച്ചത്. സംഭവസമയത്ത് മുകൾ നിലയിൽ ആൾതാമസം ഉണ്ടായിരുന്നില്ല. വീടിന്റെ താഴത്തെ നിലയിൽ വാടകക്കാർ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റൂമിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പെട്ടെന്നുണ്ടായ സ്ഫോടനത്തെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. തീപിടുത്തത്തിൽ വീടിന്റെ മുകൾ നിലയ്ക്ക്…

      Read More

        ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

        പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കൽപ്പറ്റ നിലയ ത്തിൽ നിന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂബാ ടീം അംഗങ്ങളായ ബേസിൽ ജോസ്, ജിനീഷ് എന്നിവർ ചേർന്ന് റിസർവോയറിലെ ഏകദേശം 16 അടി താഴ്ചയുള്ള ഭാഗത്ത് സ്കൂബാ ഡൈവിങ് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

        Read More

          യുദ്ധവിരുദ്ധ സദസ്സും റാലിയും നടത്തി

          കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഡോ. അമ്പിച്ചിറയിൽ വിഷയാവതരണം നടത്തി. മുതലാളിത്ത ശക്തികളുടെ യുദ്ധാനുകൂല നിലപാടുകളെ അദ്ദേഹം അപലപിച്ചു. പരിഷത്ത് വയനാട് ജില്ലാ പ്രസിഡണ്ട് എ ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി ജയരാജൻ,കൽപ്പറ്റ മേഖലാ സെക്രട്ടറി എം പി മത്തായി, പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത്, പരിഷത്ത് ജില്ലാ…

          Read More

            ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

            കൽപ്പറ്റ : വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും സാധ്യതയുണ്ട്. അങ്ങനയെയായാല്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് പ്രയാസമേറിയ കാര്യമായിരിക്കും. സാധാരണയായി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാന്‍ നിക്ഷേരപകരെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളര്‍ ശക്തിപ്പെടുകയും പണപ്പെരുപ്പം ഉണ്ടാകുമോ…

            Read More

              ചായ നൽകിയില്ല; മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

              മലപ്പുറം∙ ചായ ചോദിച്ചിട്ട് നൽകാത്തതിന് മുപ്പതുകാരിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പൊലീസ് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു.   രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. ഇന്നു രാവിലെയാണു സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

              Read More

                അയവില്ലാതെ എല്‍പിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക്

                സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വിതരണത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.   നിലവില്‍ വാണിജ്യ സിലിണ്ടറുകള്‍ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ , അനാഥാലയങ്ങള്‍ സ്‌കൂളുകള്‍,സര്‍ക്കാര്‍- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീന്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം നടത്തുന്നത്. (LPG crisis in kerala worsens)   സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച്‌ വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക…

                Read More

                  ശിഹാബ് തങ്ങൾ റിലീഫ് സെൽ നാസർ ആറങ്ങാടൻ അനുസ്മരണവും, കിറ്റ് വിതരണവും നടത്തി

                  വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രിയ രംഗത്തെ നിറസാനിദ്യമായിരുന്ന മരണപെട്ട എ നാസർ അനുസ്മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ് വിതരണവും സയ്യിദ് ഷിഹാബുദ്ദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഉത്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി എ ഗഫൂർ അധ്യക്ഷത വഹിച്ചു. റംസാൻ കിറ്റ് വിതരണത്തിനായി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി ഉസ്മാൻ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ…

                  Read More

                    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

                    കാട്ടിക്കുളം: കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമലിന് ഗുരുതരമായി പരിക്കേറ്റു.   ഇന്ന് (തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലിനെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മരിച്ച തരുണിന്റെ മൃതദേഹം ഇൻക്വസ്റ്റ്…

                    Read More

                      വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ

                      വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ   -പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ   പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ കവർച്ച, തിരുവല്ല സ്റ്റേഷനിൽ ഗാർഹീക പീഡനം, കൂടാതെ വഞ്ചനാ കുറ്റത്തിന് പള്ളിക്കൽ, നഗരൂർ, വെഞ്ഞാറമ്മൂട്, തിരുവല്ല, അമ്പലപ്പുഴ, പിറവം,…

                      Read More