wenewser-user

    സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴി; ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ, ഇടിമിന്നലിനും സാധ്യത

    തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ്…

    Read More

      ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

      ചീരാൽ യൂണിറ്റിലെ കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ബിനു കെ. കെ.അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിനീഷ് വി. ഡി. വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി അശ്വതിയെ ആദരിച്ചു.പ്രസിഡന്റിനും,സെക്രട്ടറിക്കും മെമെന്റോ നൽകി. ബിനു എടപ്പാറ, യൂണിറ്റ് സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,കമ്മിറ്റിയംഗം ഷാജു,സജി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ വാർഷികം സമാപിച്ചു.

      Read More

        നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.

        നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.   2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫീസർമാതടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർദ്ദേശം നൽകി. . അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ ജയശ്രീയെ എം സി സി നോഡല്‍ ഓഫീസറായി നിയമിച്ചു….

        Read More

          കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

          തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തർക്കo തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാർട്ടിയുമായി ഉടക്കി നിൽക്കുന്ന കെ.സുധാകരൻ എം.പി രാവിലെ ഡൽഹിയിൽ എത്തും. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തും.   കണ്ണൂർ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോൾ പുലർച്ചെയുള്ള വിമാനത്തിലാണ് സുധാകരൻ കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക്…

          Read More

            പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

            പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. ഇതിനെ മൈക്രോപ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ അറിയപ്പെടുന്നത്.   കഴിഞ്ഞവർഷം ഇതുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. വാട്‌സാപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞകൊല്ലം ചെയ്തിരുന്നത്. ഇക്കുറി ടെലിഗ്രാം ചാനലിൽ ഇവ…

            Read More

              ഇഫ്താർ സംഗമം സംഘടിപ്പിച്ചു

              മാനന്തവാടി: താഴെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് സ്നേഹതീരം യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മഹൽ ഖത്തീബ് അഷ്കർ അലി നദ്‌വി, ഖാദർ ഉസ്താദ്, മഹൽ പ്രസിഡൻറ് ആലി വളപ്പൻ, സെക്രട്ടറി ഖാലിദ് പി.കെ, ട്രഷറർ തച്ചോളി അബ്ദുള്ള, തുടങ്ങിയവർ പങ്കെടുത്തു. യുവജന കൂട്ടായ്മ അംഗങ്ങളായ ശുഹാദ് പി, അജ്നസ് തച്ചോളി, നാഫിൽ, ആസിഫ് സി, അജ്നസ് കെ, അൻഷിഫ് ടി. ആഷിക് പി.കെ, ഇസ്ഹാക് എന്നിവർ നേതൃത്വം നൽകി.

              Read More

                വായന വളരട്ടെ വായന തുടരട്ടെ: കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികളെ അനുമോദിച്ചു

                നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ 2025 -26 അധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികളെ അനുമോദിച്ചു. ‘കിളുവാരങ്ങൾ’എന്ന നോവൽ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വർഷം കൊണ്ട് 150 അധികം പുസ്തകങ്ങൾ വായിച്ച വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരം നൽകി.100 പുസ്തകങ്ങളോളം വായിച്ച 20 വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വായന വളരട്ടെ വായന തുടരട്ടെ എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് വിദ്യാർത്ഥികളിലെ വായന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി ക്ലബ്ബ്…

                Read More

                  കുടുംബശ്രീ കാർഷിക മേളയും അവാർഡ് ദാനവും സംഘടിപ്പിച്ചു

                  ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക മൃഗസംരക്ഷണ മേഖലയിലെ ഉത്പന്ന പ്രദർശന വിപണന മേള , മികച്ച സംഘകൃഷി ഗ്രൂപ്പ്, കാർഷിക സംരംഭം,ക്ഷീര കർഷക എന്നിവരെ ആദരിക്കൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.   കുടുംബശ്രീക്ക് കീഴിൽ ജില്ലയിൽ കാർഷിക മേഖലയിൽ 8345 സംഘകൃഷി ഗ്രൂപ്പുകളായി 42921 വനിതാ കർഷകർ വിവിധ വിളകൾ കൃഷി ചെയ്ത് വരുന്നുണ്ട്. കൂടാതെ 44 ചെറുകിട സംഘങ്ങളും 8 ഇടത്തരം മൂല്യ…

                  Read More

                    വയോജന പെൻഷൻ കേന്ദ്രവിഹിതം 2500 രൂപയായി ഉയർത്തുക -സീനിയർ സീറ്റിസൺസ് സർവീസ് കൗൺസിൽ

                    കൽപ്പറ്റ:വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും, കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന വയോജനങ്ങളുടെ വരുമാന പരിധി നോക്കാതെ പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാർ പിൻവലിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് സൗജന്യം പുനസ്ഥാപിക്കുക,ആശുപത്രി ഒ.പി.കളിൽ വയോജനങ്ങൾക്ക് മുൻഗണന നൽകുക, വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബജറ്റിന്റെ…

                    Read More

                      കൽപ്പറ്റയിൽ നാളെ യുഡിഎഫ് റോഡ് ഷോ.

                      കൽപ്പറ്റ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. കെ അഹമ്മദ് ഹാജി. ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും. ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

                      Read More