wenewser-user

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു.

തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. തിരുവനന്തപുരം,…

Read More

ആദ്യഘട്ട സെൻസസ് വേതനം ഓണത്തിന് മുൻപേ ലഭ്യമാക്കണം: കെ.എസ്.എസ്.ടി.എഫ്.

കൽപ്പറ്റ: ജൂലൈ മുപ്പത്തിയൊന്നിന് മുൻപ് തന്നെ ആദ്യഘട്ട സെൻസസ് വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ അധ്യാപകർക്കുമുള്ള വേതനം ഓണത്തിന് മുൻപേ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഒന്നാമതായി സെൻസസ് ആദ്യഘട്ടം പൂർത്തീകരിച്ചത് വയനാട് ജില്ലയായിരുന്നു. ഇത് വയനാട് ജില്ലയിലെ അധ്യാപകരുടെ കഠിന പരിശ്രമഫലമായിരുന്നു. ഈ വിജയത്തിൽ വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീ ഡി ആർ ഐഎഎസ് ആദ്യഘട്ട സെൻസസിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. അടുത്ത ഫെബ്രുവരി മാസത്തിൽ…

Read More

താമരശ്ശേരി ചുരത്തിൽ 28 വരെ കർശന നിയന്ത്രണം

കൽപറ്റ: ഗതാഗതക്കുരുക്കിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ മാസം 28 വരെയാണ് നിയന്ത്രണം.

Read More

മുസ്ദ ഫുഡ്സ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വനിതാ സംരംഭമായ മുസ്ദ ഫുഡ്സിൻ്റെ ആയിരം കൊല്ലിയിൽ ആരംഭിച്ച ആധുനിക വിപണന കേന്ദ്രം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നാൽപ്പതിൽപരം ഉൽപന്നങ്ങൾ സ്വന്തമായ രുചിക്കൂട്ടിൽ ഉൽപാദിപ്പിക്കുന്ന മുസ്ദ ഫുഡ്‌സ് വനിതാ സംരംഭകർക്ക് മാതൃകയാണെന്ന് എം എൽ എ പറഞ്ഞു. അച്ചാറുകൾ, ഡ്രൈഡ് ഉൽപന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, മിഠായികൾ, ചെറു ധാന്യങ്ങൾ, ആരോഗ്യദായക ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ…

Read More

സർവീസിൽ നിന്ന് വിരമിച്ച സഹപ്രവർത്തകർക്ക് യാത്രയയപ്പും, അനുമോദനവും സംഘടിപ്പിച്ചു

കൽപറ്റ: സർവീസിൽ നിന്ന് വിരമിച്ച സഹപ്രവർത്തകർക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും, ‘സഹകാരിക്ക് ഒരു വഴികാട്ടി’ എന്ന മാർഗരേഖയുടെ പ്രകാശനവും, പത്മശ്രീ ഉമ്മൻ ചാണ്ടി പ്രഥമ കാർഷിക പുരസ്‌കാരം നേടിയ ചെറുവയൽ രാമന് അനുമോദനവും സംഘടിപ്പിച്ചു.   വയനാട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു . സഹകരണ മേഖല അഴിമതിമുക്തമാക്കുന്നതിന്റെയും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം…

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം,…

Read More

പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം: പ്രവാസി സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കൽപറ്റ: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്‌ക്വയറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. കെ കെ നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഒരു ലക്ഷത്തിൽപരം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന്…

Read More

സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റി ഓണം കിറ്റ് വിതരണം ചെയ്തു.

തരിയോട്: സ. വർഗീസ് വൈദ്യർ പെയിൻ ആൻ്റ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള ഓണം കിറ്റ് വിതരണം ചെയ്തു.വിതരണം അനിഷ് കുമാർ നിർവ്വഹിച്ചു. സുമനസ്സുകളിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ അർഹരായ രോഗികളുടെ വീടുകളിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. ചടങ്ങിൽ പ്രദേശത്തെ പ്രമുഖ വ്യക്തികളും ഭാരവാഹികളുമായ സ: വിനോദ് മാസ്റ്റർ, കെ.ടി. ബിജു, അനിൽ കൃഷ്ണ, രാജേഷ്, ശിവാനന്ദൻ, ജോർജ് കൂവക്കൽ, സണ്ണി ചൂരക്പ്രായിൽ, ഗ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു. രോഗവും സാമ്പത്തിക…

Read More

അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു

വെള്ളമുണ്ട: കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ലൈബ്രറി പ്രവർത്തക സമിതി അംഗം മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വി. കെ ശ്രീധരൻ മാസ്റ്റർ ഉപഹാരം കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ കണിയാങ്കണ്ടി അബ്ദുല്ല , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി ടി സുഗതൻ, എം മണികണ്ഠൻ, എം സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ, വി.ജെ…

Read More

വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കം.

കൽപ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്. കേരള ടൂറിസം വകുപ്പ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി. കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ, ബുളറ്റ് വിളംബരറാലി നടത്തി. പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ. കെ. ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റയിൽനടന്നസമാപനപരിപാടിയിൽ…

Read More