wenewser-user

    വനിതകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി സമൂഹം ഒരുമിച്ച് പ്രവർത്തിക്കണം: മുബീന ഗഫൂർ

    തലപ്പുഴ: വനിതകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ സെക്രട്ടറി മുബീന ഗഫൂർ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി “മൗനം വെടിയൂ, സ്ത്രീ നീതിക്കായി പോരാടൂ” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ ശക്തമായ നിലപാട് സമൂഹം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു….

    Read More

      എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

      എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു ബത്തേരി ഗവ. കോളേജ്‌ ഉടൻ പ്രവർത്തനമാരംഭിക്കണം   കൽപ്പറ്റ: എൽഡിഎഫ്‌ സർക്കാർ ബത്തേരി മണ്ഡലത്തിൽ അനുവദിച്ച ഗവ. കോളേജ്‌ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്‌ ബത്തേരിയിൽ ഗവ. കോളേജ്‌ അനുവദിച്ചത്‌. എന്നാൽ, എംഎൽഎയുടെ അനാസ്ഥയെ തുടർന്ന്‌ കോളേജ്‌ നഷ്‌ടമാകുന്ന സ്ഥിതിയാണ്‌. വർഷങ്ങൾ പിന്നിട്ടിട്ടും കോളേജിനായി സ്ഥലം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ബത്തേരിക്കൊപ്പം മാനന്തവാടി മണ്ഡലത്തിൽ അനുവദിച്ച തൃശ്ശിലേരി ഗവ.കോളേജിൽ അധ്യയനം ആരംഭിച്ചു….

      Read More

        ഹൃദ്യ എസ് ബിജുവിനെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു

        കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 202 ആം റാങ്ക് നേടി വയനാടിന്റെ അഭിമാനമായ ഹൃദ്യ എസ് ബിജുവിന് മുസ്ലിം യൂത്ത് ലീഗിന്റെ ആദരം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് മൊമന്റോ കൈമാറി. നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പല്‍ സെക്രട്ടറി ഷമീര്‍ ഒടുവില്‍, ഭാരവാഹികളായ മന്‍സൂര്‍ ജഹാന്‍, റഹീസ് മുണ്ടേരി, സലാം മുണ്ടേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.    

        Read More

          തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

          തേറ്റമല: തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണ ത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62), കേളോത്ത് നൗഫലിൻ്റെ മകൾ റിസ മെഹ്റിൻ (7) എന്നി വർക്കാണ് കടിയേറ്റത്. രണ്ട് പേർക്കും വീടിന്റെ പരിസരത്ത് വെച്ചാണ് കടിയേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

          Read More

            തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: കെ.ജി.ഒ.എ

            തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 44-ാം വയനാട് ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.സുധാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഞായറാഴ്ച രാവിലെ ജില്ലാ പ്രസിഡൻ്റ് ഡോ. കെ.എസ്.സുനിൽ പതാക…

            Read More

              കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു

              കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, കെ എഫ് തോമസ്, കെ സജീവന്‍ ഗുരുക്കള്‍ വടകര, എ കെ റൈഷാദ്, എം എസ് ഗണേഷ്, സി കെ ശ്രീജിത്ത്, ടി എന്‍ നിഷാദ്, ഇ എ അനൂപ്, കെ കെ ബോബി, കെ എസ് വിപിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്…

              Read More

                അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

                കൽപറ്റ: ‘ആഘോഷിക്കാം, ശാക്തീകരിക്കാം, പ്രചോദനമേകാം’ എന്ന സന്ദേശവുമായി വയനാട് പഞ്ചാക്ഷരി ജൈൻ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സുരേഖ ബാബു അധ്യക്ഷത വഹിച്ചു. സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടേണ്ടതിന്റെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കലക്ടർ സംസാരിച്ചു. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത കലക്ടറെ സമാജം സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രമുഖ…

                Read More

                  അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

                  കൽപറ്റ: കെൻയു – റിയു കരാത്തേ ഡോ ഇന്ത്യയുടെയും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ യും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം കൽപറ്റ കെൻ യു – റിയു കരാത്തേ അക്കാഡമിയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെൻ -റിയു കരാത്തേ ഏഷ്യൻ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ആർ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ…

                  Read More

                    വിവാദത്തിനിടെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിച്ച്‌ മമ്മൂട്ടി

                    വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച്‌ മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നു.ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. *പോസ്റ്റിന്റെ പൂര്‍ണരൂപം*   ‘മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന…

                    Read More

                      ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ.

                      കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ സാമ്പത്തിക…

                      Read More