wenewser-user

ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ മാനന്തവാടി, വയനാട് സ്കിൽ പാർക്കിൽ ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്ത് നടന്നു വരുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ജാഗ്രത ഉണ്ടാകുവാൻ വേണ്ടി ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മുരളീധരൻ, ശ്രീ വിമല കുമാരൻ സി എ, ശ്രീമതി സിന്ധു വിനോദ് എന്നിവർ ക്ലാസ് എടുത്തു. വയനാട് സ്കിൽ പാർക്ക് എം ഡി അനീഷ് C Dit നന്ദി പറഞ്ഞു.

Read More

മാസം 1000 രൂപ, 18 -30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാർഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതാണ് പ്രധാന നിബന്ധന. 18 തികഞ്ഞവരും 30 വയസ്സ് കഴിയാത്തവരും ആയിരിക്കണം അപേക്ഷകർ. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം ഇവർ. അർഹരായ ആദ്യ അഞ്ച് ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകാനാണ് തീരുമാനം. പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്കായിരിക്കും സ്കോളർഷിപ്പ് ലഭിക്കുകയെന്നും സർക്കാർ വാർത്താക്കുറിപ്പിലൂടെ…

Read More

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍| കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കുട്ടി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്.   കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപരമായ പ്രശ്‌നങ്ങള്‍ അയോനയെ അലട്ടിയിരുന്നതായാണ് വിവരം….

Read More

വയനാട്‌ പാക്കേജിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി വേണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി: എകെഎസ്‌

കൽപറ്റ: വയനാട്‌ പാക്കേജിൽ ഉൾപ്പെടുത്തി ആദിവാസി വിഭാഗങ്ങൾക്ക്‌ പ്രത്യേക പദ്ധതി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. അർഹരായ മുഴുവൻപേർക്കും ഭ‍ൂമിയും വീടും അനുവദിക്കുക, മെന്റർ അധ്യാപകർക്ക്‌ ഉത്തരവിൽ പറയുന്ന പ്രകാരം പ്രതിമാസം 21,900 രൂപ വേതനം നൽകി സ്ഥിരപ്പെടുത്തുക, പ്രമോട്ടർമാരുടെ വേതനം വർധിപ്പിക്കുക, ഭൂമിക്ക്‌ കൈവശരേഖ നൽകിയവർക്ക്‌ പട്ടയം അനുവദിക്കുക, നിക്ഷിപ്‌ത വനഭൂമിയിൽ കൂടിൽകെട്ടി താമസിക്കുന്നവർക്ക്‌ ഭ‍ൂമി പതിച്ചുനൽകുക, നികുതി അടയ്‌ക്കാത്ത ഭൂമിയുടെ കുടിശിക എഴുതിത്തള്ളി ഭ‍ൂമി അവകാശികൾക്ക്‌ നൽകുക, ഭവന…

Read More

ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു.

തലപ്പുഴ:ശബരിമല സ്വർണ്ണ കൊള്ള നടത്തിയ സിപിഎം നേതാക്കൾക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴയിൽ ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു.ശബരിമല സ്വർണ്ണ കൊള്ളയുടെ അന്വേഷണം പൂർത്തിയാകുമ്പോളേക്കും സിപിഎം സംസ്ഥാന കമ്മറ്റി സെൻട്രൽ ജയിലിൽ കൂടേണ്ട അവസ്ഥയിലേക്ക് മാറുമെന്ന് സംരക്ഷണ ജ്യോതി ഉത്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ്‌ വാളാട് പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.കെ.വി.ജോൺസൺ,എം ജി…

Read More

പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു 

കല്ലോടി: സെന്റ് ജോസഫ്സ് ഹൈസ്കൂൾ കല്ലോടിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു. സ്നേഹക്കൂട് 2k26 എന്ന പേരിൽ നടത്തിയ സൗഹൃദ സംഗമം പ്രഥമ ഹെഡ്മാസ്റ്റർ ആന്റണി കെ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ഷീജോ ചിറ്റിലപ്പള്ളി, വൈസ് പ്രസിഡണ്ട് സിബി ആശാരിയോട്ട്, പൂർവ്വ അധ്യാപക പ്രതിനിധികളായ സി ടി അബ്രഹാം മാസ്റ്റർ, പി എ വർക്കി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി…

Read More

സുവർണ്ണ ജൂബിലി സമാപനവും, യാത്രയയപ്പും ജനുവരി 17ന്.

കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജു പി എ ക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 17 ശനിയാഴ്ച രാവിലെ 10.30 തിന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി പട്ടിക വർട്ട പിന്നാക്ക ക്ഷേമ മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും ചടങ്ങിൽ സുവർണ്ണ ജൂബിലി സുവനീർ പ്രകാശനവും എൻഡോവ്മെൻ്റ് വിതരണവും…

Read More

വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്

കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം സ്ത്രീകള്‍ 75 ഉം കിലോഗ്രാമിനു താഴെ ശരീരഭാരം ഉള്ളവരാകണം. ടീമുകളും ഓപ്പണ്‍ സെലക്ഷന് താത്പര്യമുള്ളവരും ആധാര്‍ കാര്‍ഡിന്റെ ഒറിജിനലും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ക്ലബുകള്‍ 9048454098, 9947319203 എന്നീ നമ്പറുകളിലൊന്നില്‍…

Read More

അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്

തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍ തീര്‍ന്നതായി നസീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചുരം ഇറങ്ങി കുറ്റ്യാടി വരെ വണ്ടി ഓടിച്ച് എത്തുകില്ലെന്ന് അറിഞ്ഞതോടെ നസീര്‍ കാര്‍ തിരികെ കോറോത്ത് എത്തി. അവിടെയുള്ള പമ്പും രാത്രിയായതോടെ അടച്ചതോടെ കുടുംബം തനിച്ചായി. അടുത്തുള്ള ഹോട്ടലിന്റെ സമീപത്തായി വണ്ടി പാര്‍ക്ക്…

Read More

ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി; കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി, കല്‍പ്പറ്റ…

Read More